എഐസിസി ആസ്ഥാനത്ത് ശമ്പളം പോലും മുടങ്ങി; കോൺഗ്രസ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ആവശ്യത്തിന് ഫണ്ട് ശേഖരിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. കയ്യിലുണ്ടായിരുന്ന പണം മുഴുവൻ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ചെലവഴിക്കുകയും ചെയ്തതോടെ ഖജനാവ് കാലിയായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം കൂടി നേരിട്ടതോടെ പുതുതായി ഫണ്ട് നൽകാനും ആളുകൾ മടിക്കുകയാണ്.

എഐസിസി ആസ്ഥാനത്ത് ശമ്പളം പോലും മുടങ്ങി; കോൺഗ്രസ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

ലോക് സഭാ തെ​ര​ഞ്ഞെ​ടു​പ്പിലെ കനത്ത​ തോ​ൽ​വിക്ക് പിന്നാലെ കോ​ൺ​ഗ്ര​സ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കൂടി അഭിമുഖീകരിക്കുകയാണ്. ദൈനംദിന ചെലവുകൾ പോലും നടത്താൻ കഴിയാത്ത സാഹചര്യത്തിലേക്ക് പാർട്ടി നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. എഐസിസി ആ​സ്​​ഥാ​ന​ത്ത്​ ജീ​വ​ന​ക്കാ​രുടെ ശ​മ്പ​ളം പോലും മു​ട​ങ്ങി. പ്രതിസന്ധിയെ അഭിമുഖീകരിക്കാനായി കനത്ത സാമ്പത്തിക നിയന്ത്രണവും ചെലവുചുരുക്കലും തുടങ്ങി. ഇതിന്റെ ഭാഗമായി വി​വി​ധ പോ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​മാ​സ പ്ര​വ​ർ​ത്ത​ന ചെ​ല​വ്​ വി​ഹി​തം വെട്ടിക്കുറച്ചിരിക്കുകയാണ്. സേ​വാ​ദ​ൾ, സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​ൻ, യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വി​ഹി​ത​മാ​ണ്​ കു​റ​ച്ച​ത്. ഡാറ്റാ ഇന്റലിജൻസ് വിഭാഗം അടച്ചുപൂട്ടാനും തീരുമാനമെടുത്തിട്ടുണ്ട്. സമൂഹ മാധ്യമ വിഭാഗത്തിൽ നിന്ന് പകുതിയോളം പേരെ പിരിച്ചു വിട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ആവശ്യത്തിന് ഫണ്ട് ശേഖരിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. കയ്യിലുണ്ടായിരുന്ന പണം മുഴുവൻ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ചെലവഴിക്കുകയും ചെയ്തതോടെ ഖജനാവ് കാലിയായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം കൂടി നേരിട്ടതോടെ പുതുതായി ഫണ്ട് നൽകാനും ആളുകൾ മടിക്കുകയാണ്. അടിത്തട്ടിലുള്ള വിഭവ സമാഹരണവും പൂർണമായി നിലച്ചു. കോൺഗ്രസ്സ് ഭരണം കയ്യാളുന്ന സംഥാനങ്ങളിൽ സർക്കാരുകൾ അസ്ഥിരതയിലേക്ക് നീങ്ങുന്ന സാഹചര്യവും ഫണ്ട് ശേഖരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാഹുൽ ഗാന്ധിയുടെ പിന്മാറ്റവും കരുത്തനായ ഒരു പകരക്കാരനെ കണ്ടെത്താനാകാത്ത സാഹചര്യവും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനായില്ലെങ്കിൽ മൂന്നു സംസ്ഥാനങ്ങളിൽ ഈ വർഷാന്ത്യത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും കോൺഗ്രസ്സിന് മുന്നിൽ വലിയ പ്രശ്നമാകും. രാഹുലിന്റെ പകരക്കാരനെ കണ്ടെത്തുന്നതടക്കമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ പ്രവർത്തക സമിതി ചേരാൻ തീരുമാനിച്ചെങ്കിലും തീയതി പോലും ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല. കോൺഗ്രസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ പാർട്ടി നേരിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Read More >>