ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത് മോദിയുടെ റാലിക്കു വേണ്ടിയെന്ന് കോൺഗ്രസ്

ഒക്ടോബർ 16നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ റാലി നടത്താനിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇതു സംഭവിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷനു മേൽ സമ്മർദ്ദം ചെലുത്തിയെന്നും അതു മൂലമാണ് തീയതി പ്രഖ്യാപിക്കാതിരുന്നത് എന്നുമാണ് കോൺഗ്രസ് വാദിക്കുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത് മോദിയുടെ റാലിക്കു വേണ്ടിയെന്ന് കോൺഗ്രസ്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നു പ്രഖ്യാപിക്കാതിരുന്നത് മോദിക്കു വേണ്ടിയാണെന്ന് ആരോപിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരിക്കാൻ കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദമുണ്ടായെന്നും അതുമൂലമാണ് ഹിമാചൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനൊപ്പം ഗുജറാത്തിലേതും പ്രഖ്യാപിക്കാതിരുന്നതെന്ന് കോൺഗ്രസിന്റെ വാദം. ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും വോട്ടെണ്ണൽ ഡിസംബർ 18നു നടക്കുമെന്നറിയിച്ച കമ്മീഷൻ ഗുജറാത്തിലെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചില്ല. ഇതിനെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്.

ഒക്ടോബർ 16നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ റാലി നടത്താനിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇതു സംഭവിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷനു മേൽ സമ്മർദ്ദം ചെലുത്തിയെന്നും അതു മൂലമാണ് തീയതി പ്രഖ്യാപിക്കാതിരുന്നത് എന്നുമാണ് കോൺഗ്രസ് വാദിക്കുന്നത്. കോൺഗ്രസ് വക്താവ് രാജ്ദീപ് എസ് സുജർവാല ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

പൊള്ളയായ വാഗ്ദാനങ്ങൾ നൽകാനാണ് മോദി ഗുജറാത്തിലേക്കു പോകുന്നത് എന്നും സുജർവാല ട്വീറ്റ് ചെയ്തിട്ടുണ്ട്. നിയമസഭാ തെർഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനം സംബന്ധിച്ച ചർച്ചകൾ ദേശീയരാഷ്ട്രീയത്തിൽ ചൂടുപിടിക്കുകയാണ്. ഹിമാചൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനൊപ്പം ഗുജറാത്തിലേതും പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

നവംബർ 9നാണ് ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിവി പാറ്റ് സംവിധാനം ഉപയോഗപ്പെടുത്തിയായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായായിരിക്കും ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് എന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇപ്പോൾ പ്രഖ്യാപിക്കേണ്ടതില്ലെന്നു പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ, ഹിമാചലിലെയും ഗുജറാത്തിലെയും വോട്ടെണ്ണൽ ഡിസംബർ 18ന് നടക്കുമെന്നും അറിയിച്ചിരുന്നു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഡിസംബർ 18നു മുമ്പ് നടക്കുമെന്ന് പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നതാണ് വിവാദമായത്.

Read More >>