ആദിവാസി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ആര്‍ക്കൊപ്പവും പോകാം: സി.കെ. ജാനു

ദളിത് പീഡനങ്ങളും കൊലപാതകങ്ങളും ഇപ്പോഴും തുടരുകയാണ്. മുന്നണിയിൽ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ചിട്ടുണ്ട്. കൂടാതെ, അർഹതപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കാത്തതില്‍ അണികൾക്ക് അമര്‍ഷവുമുണ്ട്. ഇക്കാര്യങ്ങൾ അമിത് ഷായുമായി ചർച്ച നടത്തിയെങ്കിലും നടപടികൾ വൈകുകയാണ്. അതിനാൽ ഏതു പാർട്ടിക്കൊപ്പവും ചേരുമെന്നല്ല, ഇതിനു മുന്നോടിയായി ആരുമായും ചർച്ച നടത്തുമെന്ന് സി.കെ ജാനു വ്യക്തമാക്കി.

ആദിവാസി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ആര്‍ക്കൊപ്പവും പോകാം: സി.കെ. ജാനു

ആദിവാസി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ആര്‍ക്കൊപ്പവും ചർച്ച നടത്തുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ. ജാനു. കേരളത്തിലെ എൻഡിഎയിൽ നിന്ന് പ്രതീക്ഷിച്ച ഗുണമുണ്ടായില്ലെന്നും സി.കെ.ജാനു നാരദാ ന്യൂസിനോട് പറഞ്ഞു. ദളിതര്‍ക്കെതിരെ ദേശവ്യാപകമായി ഉണ്ടാകുന്ന അക്രമങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ട്.

ആദിവാസി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ 65 വർഷത്തോളം പാർട്ടി പ്രവർത്തകർ ശ്രമിക്കുന്നു. എൻഡിഎയിൽ ചേർന്നിട്ടും ഒരു വർഷം പിന്നിട്ടു കഴിഞ്ഞു. പക്ഷെ ദളിത് പീഡനങ്ങളും കൊലപാതകങ്ങളും ഇപ്പോഴും തുടരുകയാണ്. മുന്നണിയിൽ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ചിട്ടുണ്ട്. കൂടാതെ, അർഹതപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കാത്തതില്‍ അണികൾക്ക് അമര്‍ഷവുമുണ്ട്. ഇക്കാര്യങ്ങൾ അമിത് ഷായുമായി ചർച്ച നടത്തിയെങ്കിലും നടപടികൾ വൈകുകയാണ്. അതിനാൽ ഏതു പാർട്ടിക്കൊപ്പവും ചേരുമെന്നല്ല, ഇതിനു മുന്നോടിയായി ആരുമായും ചർച്ച നടത്തുമെന്ന് സി.കെ ജാനു വ്യക്തമാക്കി. നിലവിൽ മുന്നണിയിൽ തുടരും- സി.കെ.ജാനു പറഞ്ഞു.

അതേസമയം, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ചില സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച്ചക്കായി കേരളത്തിലെത്തുന്നുണ്ട്. പാലക്കാട്ടാണ് കൂടിക്കാഴ്ച. എന്നാൽ തന്നെ ചർച്ചയ്ക്കു ക്ഷണിച്ചിട്ടില്ലെന്ന് ജാനു പറഞ്ഞു.

Read More >>