തോമസ് ചാണ്ടിയുള്ള മന്ത്രിസഭ യോ​ഗത്തിൽ ഇരിക്കില്ലെന്ന് സിപിഎെ; പങ്കെടുക്കാത്തത് അസാധാരണ നടപടികൾ ഉണ്ടായതിനാലെന്ന് ചന്ദ്രശേഖരൻ

സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നതിൽ മുഖ്യമന്ത്രി അതൃപ്തി പരസ്യമാക്കിയിരുന്നു. സിപിഐയുടെ നാല് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കാതിരുന്നത് അസാധാരണ സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തോമസ് ചാണ്ടിയുള്ള മന്ത്രിസഭ യോ​ഗത്തിൽ ഇരിക്കില്ലെന്ന് സിപിഎെ; പങ്കെടുക്കാത്തത് അസാധാരണ നടപടികൾ ഉണ്ടായതിനാലെന്ന് ചന്ദ്രശേഖരൻ

തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി സിപിഎെ മന്ത്രിമാർ മന്ത്രിസഭാ യോ​ഗത്തിൽ നിന്നും വിട്ടുനിന്നതോടെ എൽഡിഎഫിൽ പൊട്ടിത്തെറി രൂക്ഷമാവുന്നു. മന്ത്രിസഭാ യോ​ഗത്തിൽ പങ്കെടുക്കാത്തത് പാർട്ടി തീരുമാനമനുസരിച്ചാണെന്ന് റവന്യൂമന്ത്രി എൻ ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. അസാധാരണ ന‌പടികൾ ഉണ്ടായതിനാലാണ് മന്ത്രിസഭാ യോ​ഗത്തിൽ പങ്കെടുക്കാതിരുന്നത്. യോ​ഗത്തിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. ഉപാധിയോടെ രാജിയെന്നത് കേട്ടുകേൾവിയില്ലാത്ത സം​ഗതിയാണ്. ഇതിലെ ശരിതെറ്റുകൾ ജനം തീരുമാനിക്കട്ടെയെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.
എന്നാൽ, സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നതിൽ മുഖ്യമന്ത്രി അതൃപ്തി പരസ്യമാക്കിയിരുന്നു. സിപിഐയുടെ നാല് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കാതിരുന്നത് അസാധാരണ സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ തങ്ങളുടെ മന്ത്രിമാർ ആരും തന്നെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു കൊണ്ട് സിപിഐ കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
മന്ത്രിസഭായോഗത്തിൽ ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചർച്ച ചെയ്യാൻ കൂടിയാണ് മന്ത്രിസഭ ചേരുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ സി.പി.ഐ മന്ത്രിമാർ പങ്കെടുക്കാതിരുന്നത് ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More >>