ജെഎന്‍യുവില്‍ നിന്ന് ഷബാന പറയുന്നു, "അരികുവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ സര്‍വ്വകലാശാലാജീവിതം അപകടകരം; രോഹിത്, നജീബ് സമരങ്ങളുമായി ബാപ്സ മുന്നോട്ടുപോകും"

"മുത്തുകൃഷ്ണന്റെ ആത്മഹത്യയെ വ്യവസ്ഥാപിത ജാതി കൊലപാതകം എന്നുതന്നെയാണ് വിളിക്കേണ്ടത്. അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലകളില്‍ നേരിടുന്നത് അപകടകരമായ ജീവിതമാണ്. ഇത്തരം ഇടങ്ങള്‍ അവര്‍ക്ക് സുരക്ഷിതമല്ല."ഷബാന അലി, പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഷബാന അലി, ജെഎന്‍യു

ജെഎന്‍യുവില്‍ നിന്ന് ഷബാന പറയുന്നു, അരികുവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ സര്‍വ്വകലാശാലാജീവിതം അപകടകരം; രോഹിത്, നജീബ് സമരങ്ങളുമായി ബാപ്സ മുന്നോട്ടുപോകും

അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സര്‍വ്വകലാശാലാജീവിതം അപകടകരമാണ് എന്ന് ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഷബാന അലി.

വോട്ടുകളുടെ എണ്ണം കുറഞ്ഞെങ്കിലും വലിയ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ബാപ്‌സ സന്തോഷത്തിലാണ്. ബാപ്‌സയുടെ അജണ്ട ക്യാംപസില്‍ പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം സ്വതന്ത്രരായി മത്സരിച്ച ഡിഎസ്എഫ് ഇത്തവണ ഐസ-എസ്എഫ്‌ഐ സഖ്യത്തോടൊപ്പമാണ്. അതിനാല്‍, വിജയിച്ച സഖ്യത്തിന് വോട്ട് ഷെയര്‍ കൂടുകയും ബപ്‌സയ്ക്ക് കിട്ടിയ വോട്ടുകള്‍ കുറയുകയും ചെയ്തു, ഷബാന പറഞ്ഞു.


Image Title


മാര്‍ച്ച് 13ന് സേലം സ്വദേശിയും ഹൈദരാബാദ് കേന്ദ്ര യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മുത്തുകൃഷ്ണന്‍ ആത്മഹത്യ ചെയ്തതില്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്കും അധ്യാപകര്‍ക്കും പങ്കുണ്ടെന്നും ഷബാന പറയുന്നു. അഞ്ചുതവണ ശ്രമിച്ചിട്ടും ക്യാംപസില്‍ പ്രവേശനം നേടാന്‍ കഴിയാത്തതില്‍ മുത്തു നിരാശനായിരുന്നു. മുത്തുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ അത് വ്യക്തമാണ്. ഭാഷ കാരണവും, ദളിത് ആയതുകൊണ്ടും, കുടുംബ പശ്ചാത്തലവും കാരണം ക്യാംപസില്‍ മുത്തു വിവേചനം നേരിട്ടിരുന്നു എന്ന് മുത്തുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍, മുത്തുകൃഷ്ണന്റെ ആത്മഹത്യയെ വ്യവസ്ഥാപിത ജാതി കൊലപാതകം എന്നുതന്നെയാണ് വിളിക്കേണ്ടത്.


Image Title


അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലകളില്‍ നേരിടുന്നത് അപകടകരമായ ജീവിതമാണ്. ഇത്തരം ഇടങ്ങള്‍ അവര്‍ക്ക് സുരക്ഷിതമല്ല. ചില പ്രൊഫസര്‍മാര്‍ മുത്തുവിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ടിരുന്നു. സര്‍വ്വകലാശാല അധികൃതരും ഇടപെട്ടിരുന്നു. അത് ചെയ്യാന്‍ പാടില്ലായിരുന്നു.


Image Title


ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല മൂവ്‌മെന്‍റ് ഇല്ലാതാക്കാന്‍ പല ശ്രമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. രോഹിത് വെമുലയ്ക്ക് വേണ്ടിയുള്ള സമരവും നജീബ് കേസില്‍ നീതി തേടിയുള്ള സമരവും നിര്‍ജ്ജീവമായി. ജെഎന്‍യുവിന് നേര്‍ക്കുള്ള ആക്രമണങ്ങള്‍ കാരണമാണ് അത്. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു.


Image Title


ഒരു വിദ്യാര്‍ത്ഥി സമൂഹം എന്ന നിലയില്‍ നമ്മുടെ അജണ്ട ഈ സമരങ്ങള്‍ വീണ്ടും ശക്തമാക്കുക എന്നതാണ്. വരും ദിവസങ്ങളില്‍ ഈ രണ്ട് സമരങ്ങളും; രോഹിത് ആക്ട് നടപ്പാക്കുക എന്ന ആവശ്യവും, നജീബ് കേസില്‍ അന്വേഷണം ഫലപ്രദമാക്കുക എന്ന ആവശ്യവും സജീവമാക്കും. കാരണം, നജീബിന്റെ കേസില്‍ ഡല്‍ഹി സര്‍ക്കാരും ഡല്‍ഹി പൊലീസും കടുത്ത നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രോഹിത് ആക്ട് സമരത്തിന്റെ ശക്തി അപ്പാടെ ഇല്ലാതായിരുന്നു, രോഹിത് പീഡനമനുഭവിക്കുന്ന വലിയൊരു വിദ്യാര്‍ത്ഥി സമൂഹത്തിനു വേണ്ടിയാണ് ജീവന്‍ കൊടുത്തത്. ഷബാന പറയുന്നു.


Image Title


പോസ്റ്റര്‍ ഡിസെെന്‍: രാജേഷ് രാജമണി


Read More >>