ആർഎസ്എസ് പ്രചാരകിന്റെ കൊലപാതകം; കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി കണ്ണൂരിലെത്തും; കൊലപാതകത്തിന് പൊലീസ് പിന്തുണ നൽകിയെന്ന ആരോപണം ശക്തമാക്കാൻ നീക്കം

ചൂരക്കാട്ട് ബിജുവിന് ഏർപ്പെടുത്തിയിരുന്ന പൊലീസ് സംരക്ഷണം കൊലപാതകം നടക്കുന്നതിനു ഒരു ആഴ്ച മുൻപേ പിൻവലിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണം റൂഡി നേരത്തെ ഉന്നയിച്ചിരുന്നു. ബിജുവിന്റെ നീക്കങ്ങൾ അക്രമിസംഘത്തിനു ലഭിച്ചത് ഫോൺ ചോർത്തിയാണെന്നും ഇത് പൊലീസാണ് ചെയ്തത് എന്നുമുള്ള ആരോപണങ്ങളും ബിജെപി നേതൃത്വം ഉയർത്തുന്നുണ്ട്‌.

ആർഎസ്എസ് പ്രചാരകിന്റെ കൊലപാതകം; കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി കണ്ണൂരിലെത്തും; കൊലപാതകത്തിന് പൊലീസ് പിന്തുണ നൽകിയെന്ന ആരോപണം ശക്തമാക്കാൻ നീക്കം

കണ്ണൂർ പഴയങ്ങാടിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് മണ്ഡൽ പ്രചാരക് ചൂരക്കാട്ട് ബിജുവിന്റെ വീട് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് പ്രതാപ് റൂഡി നാളെ സന്ദർശിക്കും. തുടർന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ പത്ര സമ്മേളനവും നടത്തും. ബിജുവിന്റെ കൊലപാതകത്തിനായി പൊലീസ് സംവിധാനത്തെ ദുരുപയോഗപ്പെടുത്തിയെന്ന ആരോപണമാവും പ്രധാനമായും റൂഡി പത്രസമ്മേളനത്തിൽ ഉന്നയിക്കുക.

ചൂരക്കാട്ട് ബിജുവിന് ഏർപ്പെടുത്തിയിരുന്ന പൊലീസ് സംരക്ഷണം കൊലപാതകം നടക്കുന്നതിനു ഒരു ആഴ്ച മുൻപേ പിൻവലിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണം റൂഡി നേരത്തെ ഉന്നയിച്ചിരുന്നു. ബിജുവിന്റെ നീക്കങ്ങൾ അക്രമിസംഘത്തിനു ലഭിച്ചത് ഫോൺ ചോർത്തിയാണെന്നും ഇത് പൊലീസാണ് ചെയ്തത് എന്നുമുള്ള ആരോപണങ്ങളും ബിജെപി നേതൃത്വം ഉയർത്തുന്നുണ്ട്‌.

ഇരവാദം ഉയർത്തിക്കൊണ്ടുള്ള നീക്കങ്ങൾക്ക് ഗവർണർ തടയിടുകയും തുടർന്ന് സംസ്ഥാന നേതൃത്വം ഗവർണർക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തുവരികയും ചെയ്തത് ഫലത്തിൽ ബിജെപിക്ക് ഗുണപരമായില്ല എന്ന നിരീക്ഷണമാണ് പാർട്ടിക്കകത്ത് തന്നെ ഉയരുന്നത്. ഈ സാഹചര്യത്തിൽ കൃത്യമായ ആരോപണം ഉയർത്തുകയും ആഭ്യന്തരവകുപ്പ് കൂടി കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കുകയും ചെയ്യാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി എത്തുന്നത്.

Read More >>