മാണി കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണോ? കെപിസിസിക്ക്‌ ഇപ്പോൾ ഖേദം

കെ എം മാണി കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണോ ? ഗുരുഹത്യ നടത്തിയവനാണോ ? കെ പി സി സി ക്ക്‌ മണിക്കൂറുകൾക്കകം സംശയം. ഇപ്പോൾ ഖേദവും രേഖപ്പെടുത്തി. ഇന്ന് പ്രസിദ്ധീകരിച്ച വീക്ഷണം മുഖപ്രസംഗത്തിനെ തുടർന്നാണ് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്റെ ഖേദ പ്രകടനം. വീക്ഷണം പത്രത്തിൽ വന്ന മുഖപ്രസംഗത്തിന്റെ ഉള്ളടക്കത്തോട് പാർട്ടി യോജിക്കുന്നില്ലെന്ന് കെ പി സി സി പ്രസിഡന്റ് അറിയിച്ചു. മുഖപ്രസംഗത്തിലെ അഭിപ്രായങ്ങൾ പാർട്ടിയുടെ അഭിപ്രായമല്ല. ഇത്തരം ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിൽ പാർട്ടി ഖേദം പ്രകടിപ്പിക്കുന്നു- ഹസ്സൻ പറഞ്ഞു

മാണി കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണോ? കെപിസിസിക്ക്‌ ഇപ്പോൾ ഖേദം

കെ എം മാണി കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണോ ? ഗുരുഹത്യ നടത്തിയവനാണോ ? കെപിസിസിക്ക്‌ മണിക്കൂറുകൾക്കകം സംശയം. ഇപ്പോൾ ഖേദവും രേഖപ്പെടുത്തി. ഇന്ന് പ്രസിദ്ധീകരിച്ച വീക്ഷണം മുഖപ്രസംഗത്തിനെ തുടർന്നാണ് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്റെ ഖേദ പ്രകടനം.

കേരള കോൺഗ്രസിന്റെ മുഖപത്രമായ പ്രതിഛായയിൽ വന്ന ലേഖനത്തിന് മറുപടിയായി ഇന്നത്തെ വീക്ഷണം പത്രത്തിൽ വന്ന മുഖപ്രസംഗത്തിന്റെ ഉള്ളടക്കത്തോട് പാർട്ടി യോജിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ അറിയിച്ചു. 'മുഖപ്രസംഗത്തിലെ അഭിപ്രായങ്ങൾ പാർട്ടിയുടെ അഭിപ്രായമല്ല. ഇത്തരം ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിൽ പാർട്ടി ഖേദം പ്രകടിപ്പിക്കുന്നു.

യുഡിഎഫ് വിടാൻ കേരളാ കോൺഗ്രസ് കൈക്കൊണ്ട ഏകപക്ഷീയമായ തീരുമാനത്തോട് കെപിസിസിക്കും യുഡിഎഫിനുമുണ്ടായ അഭിപ്രായം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കെ എം മാണി സ്വീകരിച്ച വഞ്ചനാപരമായ നിലപാടിന്റെ പേരിൽ മാത്രമാണ് അദ്ദേഹത്തോട് കെപിസിസി ശക്തമായ അമർഷവും അതൃപ്തിയും പ്രകടിപ്പിച്ചത്.' -എം എം ഹസ്സൻ പറഞ്ഞു.

മാണിക്കായി യുഡിഎഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ ഇനി വേണ്ടെന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. 'പ്രതിഛായ'യിലാണ് കെഎം മാണി എല്‍ഡിഎഫിനൊപ്പം നിന്നു മുഖ്യമന്ത്രിയാകാനുള്ള ശ്രമം നടത്തിയതായി വെളിപ്പെടുത്തിയത്.


വീക്ഷണം പത്രത്തിൽ വന്ന മുഖപ്രസംഗത്തിന്റെ വിവാദ പരാമർശങ്ങൾ:

കെ എം മാണിയുടെ നടപടി രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമെന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു.
കെ എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചതിന്റെ ഉത്തരവാദി കെ എം മാണി മാത്രമാണെന്നാണ് വീക്ഷണം വിമര്‍ശിക്കുന്നത്.
ഗുരുഹത്യയുടെ കറ പുറണ്ട കൈകളാണ് കപടരാഷ്ട്രീയത്തിന്റെ അപ്പോസ്ഥലനായ മാണിയുടേതെന്നും വീക്ഷണം പറയുന്നു. മാണിക്കായി യുഡിഎഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ ഇനി വേണ്ടെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്.'മാണി എന്ന മാരണം' എന്ന പേരിലായിരുന്നു മുഖപ്രസംഗം. കവലയില്‍ നിന്ന് വിലപേശുന്ന നേതാവാണ് മാണിയെന്നും മുഖപ്രസംഗത്തില്‍ പരിഹസിച്ചിരുന്നു.