പ്രതിപക്ഷ സ്ഥാനാർഥി ദലിത് അല്ലെങ്കിൽ എൻഡിഎയ്ക്കു പിന്തുണയെന്ന് ബിഎസ്‌പി; സ്വ​ത​ന്ത്ര​മാ​യി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​മെന്ന് ശി​വ​സേ​ന

രാഷ്ട്രീയ മര്യാദയല്ല ബിജെപിയുടേത് എന്നതിനാൽ പരസ്യ എതിർപ്പുമായി കൂടുതൽ കക്ഷികൾ രം​ഗത്തെത്തി. അതിനിടെയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിത് ആകണമെന്ന നിലപാടുമായി ബിഎസ്‌പി നേതാവ് മായാവതി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം തങ്ങൾ ആ​രെ​യും പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും സ്വ​ത​ന്ത്ര​മാ​യി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ് ശി​വ​സേ​ന​യു​ടെ നി​ല​പാ​ട്. സമവായ ചർച്ചകളിൽപോലും ബിജെപി, രാംനാഥ് കോവിന്ദിന്റെ പേര് പറ‍യാത്തതാണ് ഘടകകക്ഷികളുടെ എതിർപ്പ് ശക്തമാകാൻ കാരണം.

പ്രതിപക്ഷ സ്ഥാനാർഥി ദലിത് അല്ലെങ്കിൽ എൻഡിഎയ്ക്കു പിന്തുണയെന്ന് ബിഎസ്‌പി; സ്വ​ത​ന്ത്ര​മാ​യി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​മെന്ന് ശി​വ​സേ​ന

ദലിത് നേതാവായ രാംനാഥ് കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാർഥിത്വത്തെ ചൊല്ലി എതിർപ്പ് ശക്തമാകുന്നതിനിടെ വ്യത്യസ്ത നിലപാടുമായി ബിഎസ്‌പി നേതാവ് മായാവതി. പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിത് അല്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാർഥിയെ തന്നെ പിന്തുണയ്ക്കുമെന്ന് മായാവതി വ്യക്തമാക്കി. ദലിതനെ സ്ഥാനാർഥിയാക്കിയത് നല്ല തീരുമാനമാണെന്നും മായാവതി ലക്‌നൗവിൽ പറഞ്ഞു.

അതേസമയം തങ്ങൾ ആ​രെ​യും പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും സ്വ​ത​ന്ത്ര​മാ​യി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ് ശി​വ​സേ​ന​യു​ടെ നി​ല​പാ​ട്. രാ​ഷ്ട്ര​പ​തി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സമ്പൂർ​ണ അ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്ന അ​മി​ത് ഷായുടെ ആവശ്യം ശി​വ​സേ​നാ ത​ല​വ​ൻ ഉ​ദ്ദ​വ് താ​ക്ക​റെ​ തള്ളിയിരുന്നു. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ ബിജെപി ഏകപക്ഷീയമായാണ് നിശ്ചയിച്ചതെന്ന് ശിവസേനയ്ക്ക് പരാതിയുണ്ട്. ഇക്കാര്യം ശിവസേന നേതാവ് സഞ്ജയ് റാവത്ത് തുറന്നു പറയുകയും ചെയ്തു. സ്ഥാനാർഥിയെക്കുറിച്ച് ഘടകകക്ഷികളുമായി ചർച്ച നടത്തിയിട്ടില്ല. സമവായ ചർച്ചകളിൽപോലും ബിജെപി രാംനാഥ് കോവിന്ദിന്റെ പേര് പറ‍യാത്തതാണ് ഘടകകക്ഷികളുടെ എതിർപ്പ് ശക്തമാകാൻ കാരണം.

പൊതുസ്വീകാര്യനായാെരു സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാമെന്നായിരുന്നു ബിജെപിയുടെ ആദ്യത്തെ നിലപാടെങ്കിലും പിന്നീട് ഇതിൽ നിന്നും വ്യതിചലിക്കുകയായിരുന്നു. സ്ഥാനാർത്ഥി എല്ലാവർക്കും സ്വീകാര്യനായ വ്യക്തിയാണെങ്കിൽ പിന്തുണയ്ക്കാമെന്നായിരുന്നു സിപിഐഎം നിലപാട്. എന്നാൽ പിന്നീട് ഏകപ​ക്ഷീയമായി രാഷ്ട്രപതി സ്ഥാനാർത്ഥിയെ ബിജെപി തീരുമാനിക്കുകയായിരുന്നു.

രാഷ്ട്രീയ മര്യാദയല്ല ബിജെപിയുടേത് എന്നതിനാൽ പരസ്യ എതിർപ്പുമായി കൂടുതൽ കക്ഷികൾ രം​ഗത്തെത്തി. അതിനിടെയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിത് ആകണമെന്ന നിലപാടുമായി ബിഎസ്‌പി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം രാഷ്ട്രപതി സ്ഥാനാർത്ഥി നിർണയത്തിൽ എൻഡിഎ ഒളിച്ചുകളിച്ച സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ തങ്ങളുടേതായ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനത്തിലാണ്. ഇതിനുള്ള യോ​ഗം ഈ മാസം 22ന് നടക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Read More >>