'കേരളം ബിജെപി ഭരിച്ചിട്ടില്ല; അടുത്തെങ്ങും അധികാരത്തിൽ വരികയുമില്ല': സെൽഫ് ട്രോളടിച്ച് ഒ രാജഗോപാൽ

സംസ്ഥാനത്തെ വിലക്കയറ്റത്തിനും തൊഴില്‍ ഇല്ലായ്മയ്ക്കും ബിജെപിയെ പഴിക്കേണ്ടെന്നായിരുന്നു ഒ രാജഗോപാലിന്റെ അവകാശവാദം.

കേരളം ബിജെപി ഭരിച്ചിട്ടില്ല; അടുത്തെങ്ങും അധികാരത്തിൽ വരികയുമില്ല: സെൽഫ് ട്രോളടിച്ച് ഒ രാജഗോപാൽ

വിലക്കയറ്റ വിഷയത്തിൽ സെൽഫ് ട്രോളടിച്ച് ബിജെപി എംഎൽഎ ഒ രാജ​ഗോപാൽ. ബിജെപി കേരളം ഭരിച്ചിട്ടില്ലെന്നും അടുത്തെങ്ങും അധികാരത്തിൽ വരാനും സാധ്യത ഇല്ലെന്ന് രാജഗോപാല്‍ പറഞ്ഞു. കേരളത്തിലെ വിലക്കയറ്റത്തിന്റെ പേരില്‍ ബിജെപിയെ കുറ്റപ്പെടുത്തേണ്ടെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്തെ വിലക്കയറ്റത്തിനും തൊഴില്‍ ഇല്ലായ്മയ്ക്കും ബിജെപിയെ പഴിക്കേണ്ടെന്നായിരുന്നു ഒ രാജഗോപാലിന്റെ അവകാശവാദം. അവിശ്വാസികളായ സ്ത്രീകളെ പൊലീസ് സഹായത്തോടെ ശബരിമല കയറ്റി. അതാണ് പ്രശ്നങ്ങൾക്കു കാരണമെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു.

ശബരിമല സംസ്ഥാനത്തെ പ്രധാന പ്രശ്നമാണെന്ന് ചൂണ്ടിക്കാണിച്ച ഒ രാജഗോപാല്‍ ശബരിമലയിലെ പ്രശ്നങ്ങള്‍ ഇത്രകണ്ട് കലുഷിതമായതിന് പിന്നില്‍ പൊലീസാണെന്നും ആരോപിച്ചു. സംസ്ഥാന ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയ്ക്കിടെയായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.