സുവർണാവസരം മുതലാക്കാൻ കുമ്മനവും ശശികുമാര വർമയും; സെൻകുമാർ ഇല്ലാതെ ബിജെപി പ്രാഥമിക പട്ടിക

തി​രു​വ​ന​ന്ത​പു​രത്ത് ശ്രീ​ധ​ര​ന്‍പി​ള്ള, കു​മ്മ​നം രാജശേഖരൻ, കെ സു​രേ​ന്ദ്ര​ന്‍, സു​രേ​ഷ് ഗോ​പി എ​ന്നിവരുടെ പേ​രു​ക​ളാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

സുവർണാവസരം മുതലാക്കാൻ കുമ്മനവും ശശികുമാര വർമയും; സെൻകുമാർ ഇല്ലാതെ ബിജെപി പ്രാഥമിക പട്ടിക

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപി സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറായി. മിസോറം ​ഗവർണർ കുമ്മനം രാജേശഖരനും പന്തളം കുടുംബാം​ഗം ശശികുമാര വർമയും സുരേഷ്​ഗോപിയുംമൊക്കെ അടങ്ങുന്ന പട്ടികയാണ് ബിജെപി തയ്യാറാക്കിയത്. പട്ടിക കേന്ദ്രനേതൃത്വത്തിനു സമർപ്പിച്ചതായി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. ഓരോ മണ്ഡലത്തിലു മൂന്നും നാലും പേരുകൾ ഉൾപ്പെടുത്തിയാണ് പട്ടിക.

പി എ​സ് ശ്രീ​ധ​ര​ന്‍ പി​ള്ള, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, കെ ​സു​രേ​ന്ദ്ര​ന്‍, രാ​ജ്യ​സ​ഭാം​ഗം സു​രേ​ഷ് ഗോ​പി, ശോ​ഭാ സു​രേ​ന്ദ്ര​ൻ, കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം, എം ടി ര​മേ​ശ് തു​ട​ങ്ങിയ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം പ​ട്ടി​കയിലുണ്ട്. ത​ന്ത്രി കു​ടും​ബാം​ഗ​മാ​യ മ​ഹേ​ഷ് മോ​ഹ​ന​ര​ര്, പ​ന്ത​ളം കു​ടും​ബാം​ഗം ശ​ശി​കു​മാ​ര വ​ര്‍​മ എ​ന്നി​വ​രെ ഇറക്കി സുവർണാവസരം മുതലെടുക്കാനുള്ള നീക്കവും ബിജെപി നടത്തുന്നു. പത്തനംതിട്ട മണ്ഡലത്തിലാണ് ഇവരുടെ പേരുകൾ നിർദേശിച്ചിരിക്കുന്നത്.

തി​രു​വ​ന​ന്ത​പു​രത്ത് ശ്രീ​ധ​ര​ന്‍പി​ള്ള, കു​മ്മ​നം രാജശേഖരൻ, കെ സു​രേ​ന്ദ്ര​ന്‍, സു​രേ​ഷ് ഗോ​പി എ​ന്നിവരുടെ പേ​രു​ക​ളാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ശ്രീ​ധ​ര​ൻപി​ള്ള ത​ന്നെ​യാ​കും തി​രു​വ​ന​ന്ത​പു​ര​ത്തെ സ്ഥാ​നാ​ർ​ഥി​ എ​ന്നാ​ണ് സൂ​ച​ന. തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​മെ തൃ​ശൂ​ര്‍, കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ങ്ങ​ളി​ലും കെ സു​രേ​ന്ദ്ര​ന്‍റെ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി തൃ​ശൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ സു​രേ​ന്ദ്ര​ൻ കാ​സ​ർ​ഗോ​ഡ് അ​ങ്ക​ത്തി​നി​റ​ങ്ങി​യേ​ക്കും.

ഈ സീറ്റിനായി ബിഡിജെഎസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ തുഷാർ മത്സരിച്ചാൽ മാത്രമേ ബിഡിജെഎസിന് തൃശൂർ സീറ്റ് നൽകൂ എന്നാണ് ബിജെപി തീരുമാനം. ബിഡിജെഎസ് അടക്കമുള്ള എന്‍ഡിഎ ഘടകകക്ഷികളുമായി സീറ്റ് ധാരണയായിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള തൃശൂരില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെ സംബന്ധിച്ച മുഴുവന്‍ തീരുമാനങ്ങളും എടുക്കുന്നത് കേന്ദ്രനേതൃത്വമാണ്. അവര്‍ക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനമുണ്ടെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​മേ കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലും സു​രേ​ഷ് ഗോ​പി​യു​ടെ പേരുണ്ട്. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പേ​ര് പാ​ല​ക്കാ​ട്ടും ആ​റ്റി​ങ്ങ​ലി​ലു​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം, എം ടി ര​മേ​ശ് എ​ന്നി​വ​രും പ​ത്ത​നം​തി​ട്ടയിലെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. അതേസമയം, മു​ന്‍ ഡി​ജി​പി ടി പി സെ​ന്‍​കു​മാ​റി​നെ ബിജെപി പരി​ഗണിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രാഥമിക പട്ടികയിൽ പോലും അതുണ്ടായില്ല. നേ​ര​ത്തെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ആ​റ്റി​ങ്ങ​ലി​ല്‍ സ​ജീ​വ​മാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു.

Read More >>