മഞ്ചേശ്വരം കേരളത്തിലെ കാശ്മീരായി മാറുമെന്ന് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന

ഇവിടെ സ്ഥാനാർഥിയെ ചൊല്ലി ബിജെപിയിലുണ്ടായ പൊട്ടിത്തെറികൾ,ബിജെപി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരുന്നു

മഞ്ചേശ്വരം കേരളത്തിലെ കാശ്മീരായി മാറുമെന്ന് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന

ഇടത് - വലത് മുന്നണികൾ ജയിച്ചാൽ മഞ്ചേശ്വരം കേരളത്തിലെ കാശ്‌മീരായി മാറുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്. കർണ്ണാടക ബിജെപി അധ്യക്ഷൻ നളീൻ കുമാർ കാട്ടീലാണ് വിവാദ പ്രസ്താവനയുമായി രംഗത്തിയിരിക്കുന്നത്. ബിജെപിക്ക് ഏറ്റവും കൂടുതൽ ജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. ഇവിടെ സ്ഥാനാർഥിയെ ചൊല്ലി ബിജെപിയിലുണ്ടായ പൊട്ടിത്തെറികൾ,ബിജെപി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരുന്നു.

ഇത് മറികടക്കുന്നതിനായാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്ഥാനവനയെന്നാണ് പ്രസ്ഥാനവനക്കെതിരെ രംഗത്തെത്തിയവർ പറയുന്നത്. വരും ദിവസങ്ങളിലും ഭൂരിപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടുള്ള ഇത്തരം വിവാദ പ്രസ്താവനകളുമായി പ്രചരണങ്ങൾ നടത്താനാണ് ബിജെപി നേതാക്കളുടെ പദ്ധതിയെന്നാണ് സൂചന.

Read More >>