ബീഹാറിൽ ഇനിയും ബിജെപി ജെഡിയു സഖ്യം; വ്യക്തമാക്കി നിതീഷ് കുമാർ

ലോകസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി സംസ്ഥാനത്തെ സീറ്റ് വിഭജനത്തെക്കുറിച്ചു ചർച്ച ചെയ്യാനായിരുന്നു യോഗം. 17ൽ കൂടുതൽ സീറ്റുകൾ കിട്ടാൻ സാധ്യതയില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ

ബീഹാറിൽ ഇനിയും ബിജെപി ജെഡിയു സഖ്യം; വ്യക്തമാക്കി നിതീഷ് കുമാർ

ബീഹാറിൽ ബിജെപിയുമായുള്ള സഖ്യം തുടരാൻ തീരുമാനിച്ച് ജെഡിയു. ബീഹാർ സംസ്ഥാന മുഖ്യമന്ത്രിയും ജെഡിയു ദേശീയ പ്രസിഡൻ്റുമായ നിതീഷ് കുമാറാണ് ഈ കാര്യം വ്യക്തമാക്കിയത്. ഡൽഹിയിലെ ബീഹാർ നിവാസിൽ നടന്ന യോഗത്തിൽ വെച്ചാണ് നിതീഷ് കുമാർ തീരുമാനം വ്യക്തമാക്കിയത്. യോഗത്തിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരും സംസ്ഥാന അധ്യക്ഷന്മാരും അടങ്ങുന്ന നേതാക്കൾ പങ്കെടുത്തിരുന്നു.

ബീഹാറിൽ മാത്രമേ ഈ സഖ്യം നിലനിർത്തുകയുള്ളൂ എന്ന് നിതീഷ് കുമാർ ഉറപ്പിച്ചു പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും തീരുമാനത്തെ അംഗീകരിച്ചു.

ലോകസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി സംസ്ഥാനത്തെ സീറ്റ് വിഭജനത്തെക്കുറിച്ചു ചർച്ച ചെയ്യാനായിരുന്നു യോഗം കൂടിയത്. പരമാവധി സീറ്റുകൾ നേടിയെടുക്കുക എന്ന ലക്ഷ്യം തന്നെയാണ് യോഗം മുന്നോട്ട് വെച്ചത്. എന്നാൽ 17ൽ കൂടുതൽ സീറ്റുകൾ കിട്ടാൻ സാധ്യതയില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനായി ആകെയുള്ള 40 സീറ്റുകളിൽ 17 വീതം ബിജെപിയും ജെഡിയുവും മത്സരിക്കാനും ബാക്കി സീറ്റുകളിൽ സഖ്യ കക്ഷികളായ എൽജെപി, ആർഎൽഎസ്പി തുടങ്ങിയ പാർട്ടികൾ മത്സരിക്കാനും തീരുമാനമായി. അതേ സമയം ജൂലൈ 12 ന് പാറ്റ്നയിൽ വെച്ച് ബിജെപി അധ്യക്ഷൻ അമിത് ഷായുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ അന്ത്യമ തീരുമാനം എന്തെന്ന് അറിയിക്കാൻ സാധിക്കുകയുള്ളൂ എന്ന് നിതീഷ് കുമാർ വ്യക്തമാക്കി.


Read More >>