അമിത് ഷാ ഇടപെട്ടു; പിണറായി സർക്കാരിനെ കേന്ദ്രത്തെ ഉപയോഗിച്ച് അട്ടിമറിക്കാൻ നീക്കം; ലഹളയ്ക്ക് സംഘപരിവാർ ആഹ്വാനം

നാമജപയാത്രയ്ക്ക് തയ്യാറാകുന്നവർ ഡൽഹിയിലേക്കാണ് മാർച്ച് നടത്തത്തേണ്ടത് എന്ന വാദത്തെ മുൻനിർത്തി തെരുവിലിറങ്ങാത്ത ലക്ഷോപലക്ഷം വിശ്വാസികളുണ്ട്. ഇവരെകൂടി അടുത്ത ഘട്ടത്തിൽ തെരുവിലിറക്കാൻ ബിജെപി ശ്രമിക്കും

അമിത് ഷാ ഇടപെട്ടു; പിണറായി സർക്കാരിനെ കേന്ദ്രത്തെ ഉപയോഗിച്ച് അട്ടിമറിക്കാൻ നീക്കം; ലഹളയ്ക്ക് സംഘപരിവാർ ആഹ്വാനം

എൽഡിഎഫ് സർക്കാരിനെ കേന്ദ്രത്തെ ഉപയോഗിച്ച് അട്ടിമറിക്കാൻ സംഘപരിവാർ നേതൃത്വത്തിന്റെ നീക്കം. അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ് ഈ സര്‍ക്കാര്‍ എന്നു വരുത്തി രാജിവയ്പ്പിക്കുക അല്ലെങ്കിൽ പുറത്താക്കാനുള്ള തന്ത്രം ആവിഷ്കരിക്കുകയാണ് പരിപാടി. മുസ്ലീമായ അഡ്വക്കേറ്റാണ് ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിക്കു കാരണമെന്ന കുപ്രചാരണവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഫലത്തിൽ മുസ്ലീമുകളെയും കമ്മ്യൂണിസ്റ്റുകളെയും ഭൂരിപക്ഷ ഹിന്ദുക്കളുടെ എതിരാളികളാക്കുകയാണ് തന്ത്രം.

ശബരിമല ആചാരങ്ങൾ ലംഘിക്കാൻ സിപിഐഎം കൂട്ട്നിൽക്കുന്നു എന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാകാൻ ബിജെപി സംസ്ഥാന നേതൃത്വത്തിനു ആർഎസ്എസും അമിത് ഷായും നിർദേശം നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സമരം പോരെന്നും ശക്തമാക്കണമെന്നുമാണ് അമിത് ഷായുടെ നിര്‍ദേശം. സംഘടനാ സെക്രട്ടറി എം ഗണേശന്‍ ഭാവി പരിപാടികളെക്കുറിച്ച് കൂടുതൽ ആസൂത്രണം നടത്തുമെന്ന് ബിജെപിയോടടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

ആർത്തവ സമയത്ത് ശബരിമലയിൽ സ്ത്രീകൾ കയറണമെന്ന പിടിവാശി പിണറായി സർക്കാറിനുണ്ട് എന്നും കോടതിവിധി മറയാക്കി വിശ്വാസി സമൂഹത്തെ അവർ കബളിപ്പിക്കുകയാണെന്നും പ്രചരിപ്പിക്കുകയാണ് ആദ്യഘട്ടം. നാമജപയാത്ര അയ്യപ്പന് വേണ്ടിയല്ല എന്ന് മറ്റുള്ളവർ സ്ഥാപിക്കുന്നതിനെ എന്ത് വില കൊടുത്തും ചെറുക്കാനും ബിജെപി സംസ്ഥാന നേതാക്കൾ ആഹ്വാനം ചെയ്തു.

നാമജപയാത്രയ്ക്ക് തയ്യാറാകുന്നവർ ഡൽഹിയിലേക്കാണ് മാർച്ച് നടത്തത്തേണ്ടത് എന്ന വാദത്തെ മുൻനിർത്തി തെരുവിലിറങ്ങാത്ത ലക്ഷോപലക്ഷം വിശ്വാസികളുണ്ട്. ഇവരെകൂടി അടുത്ത ഘട്ടത്തിൽ തെരുവിലിറക്കാൻ ബിജെപി ശ്രമിക്കും.

കൂടാതെ, പ്രതിഷേധത്തിന്റെ രൂപവും ഭാവവും മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഗതാഗതത്തിനു തടസ്സമുണ്ടാക്കാത്ത നാമജപയാത്ര ഫലം കാണാത്തതിനാൽ, ദേശീയപാത ഉപരോധിച്ചു ഇന്ന് മുതൽ സമരം തുടങ്ങി. ഇതിന്റെ ഭാഗമായി നാല് സംസ്ഥാനങ്ങളിൽ ബുധനാഴ്ച രാവിലെ 11 മുതൽ 12 വരെ ദേശീയപാത ഉപരോധിച്ചു. എറണാകുളത്ത് കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലായിരുന്നു ദേശീയപാതാ ഉപരോധം.പ്രതിഷേധിച്ച യാത്രക്കാരെ ബിജെപി പ്രവർത്തകർ വാഹനം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഗതാഗതകുരുക്ക് അവസാനിക്കുന്നത് വരെ മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിഹത്യ ചെയുന്ന മുദ്രാവാക്യങ്ങൾ വിളിച്ച് കൊണ്ടിരുന്നു.

പൊലീസുകാർ കാഴചക്കാരായി. മന്ത്രിമാരെ തടയുക, ഹിന്ദുവികാരം ആളിക്കത്തിക്കുക, തെരുവിലേക്ക് പ്രശ്‍നം വലിച്ചിറക്കി വർഗീയ ലഹളയ്ക്ക് കളമൊരുക്കുക എന്നിവയാകും അടുത്ത ഘട്ടം. പിന്നീട് വർഗീയ ലഹള ചൂണ്ടിക്കാട്ടി പിണറായി സർക്കാരിനെ കേന്ദ്രത്തെ ഉപയോഗിച്ച് അട്ടിമറിക്കുക എന്നിങ്ങനെയാകും ആസൂത്രണമെന്നറിയുന്നു

Read More >>