സിപിഐഎമ്മിനെ തെരുവിലും നേരിടും; കേരളത്തിലേത് വെറും ക്രമസമാധാന പ്രശ്നങ്ങളല്ലെന്നു അമിത് ഷാ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേരളാ സര്‍ക്കാര്‍ എന്ത് നീക്കമാണ് നടത്തുന്നതെന്ന് അറിയില്ല. എന്തായാലും ഇതൊന്നുമല്ല ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അമിത് ഷാ ആരോപിച്ചു.

സിപിഐഎമ്മിനെ തെരുവിലും നേരിടും; കേരളത്തിലേത് വെറും ക്രമസമാധാന പ്രശ്നങ്ങളല്ലെന്നു അമിത് ഷാ

ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കെതിരെ കേരളത്തിൽ സിപിഐഎം നടത്തുന്ന ആക്രമണങ്ങളെ നിയമ നിർമാണസഭകളിലും നിയമ സംവിധാനങ്ങളിലൂടെയും തെരുവിലും നേരിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കേരളത്തിൽ ബിജെപിയുടെ വളർച്ച ലക്‌ഷ്യം കാണുകയാണെന്നും ഇതിൽ വിറളിപൂണ്ടു ഇടതു സർക്കാരിന്റെ പിന്തുണയോടെയാണ് അക്രമങ്ങൾ നടക്കുന്നതെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ചേർന്ന പ്രവർത്തനമല്ലായിതെന്നും അമിത് ഷാ പറഞ്ഞു.

പതിമൂന്നു പ്രവർത്തകർ കമ്മ്യൂണിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇത് ഗുരുതര വിഷയമാണ്. കേരളത്തിലേത് വെറും ക്രമസമാധാന പ്രശ്നങ്ങളല്ല. ആക്രമണങ്ങള്‍ക്ക് ഇരയായവരുടെ കുടുംബാംഗങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ തീരുമാനം വരട്ടെയെന്നും മറുപടി അക്രമത്തിലൂടെയാകരുതെന്നും അമിത് ഷാ വിശദീകരിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് അക്രമങ്ങൾക്കെതിരെ പരമാവധി പ്രചാരണം നടത്തുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേരളാ സര്‍ക്കാര്‍ എന്ത് നീക്കമാണ് നടത്തുന്നതെന്ന് അറിയില്ല. എന്തായാലും ഇതൊന്നുമല്ല ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അമിത് ഷാ ആരോപിച്ചു.

ലക്ഷദ്വീപിൽ ബിജെപി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സന്ദർശനത്തിനിടെയാണ് അമിത് ഷാ കേരളത്തിലെ വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കുന്നത്. ലക്ഷദ്വീപിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന അജണ്ടയിലാണ് ബിജെപി നേതൃത്വം.

Read More >>