സ്വന്തം വാർഡ് പോലും ബിജെപി കൊണ്ടുപോയി; എകെ ആന്റണി ലക്ഷ്യമിടുന്നത് മോദിയുടെ പിന്തുണയിൽ രാഷ്ട്രപതി സ്ഥാനമോ?

അഗസ്റ്റ - വെസ്റ്റ്ലാൻഡ് അഴിമതിയുമായി ബന്ധപ്പെട്ട് സംസാരിച്ചതാവട്ടെ, സോണിയ ഗാന്ധിയടക്കമുള്ളവരുടെ നിർബന്ധത്തിനു വഴങ്ങിയായിരുന്നു. മുൻ പ്രതിരോധമന്ത്രി എന്ന നിലയിൽ ചില കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു എന്നല്ലാതെ തുടർപ്പോരാട്ടങ്ങൾക്കോ പ്രസ്താവനകൾക്കോ നിൽക്കാതെ സമർത്ഥമായി മുങ്ങാനും ആന്റണിക്ക് സാധിച്ചു.

സ്വന്തം വാർഡ് പോലും ബിജെപി കൊണ്ടുപോയി; എകെ ആന്റണി ലക്ഷ്യമിടുന്നത് മോദിയുടെ പിന്തുണയിൽ രാഷ്ട്രപതി സ്ഥാനമോ?

രാജ്യസഭയിലും പുറത്തും ബിജെപിക്കെതിരെ തികഞ്ഞ മൗനം പുലർത്തുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് എകെ ആന്റണിക്കെതിരെ കനത്ത വിമർശനമുയരുന്നു. ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടാതിരിക്കുമെന്ന സാഹചര്യത്തിൽ മോദിയുടെ പിന്തുണയോടെ രാഷ്ട്രപതി സ്ഥാനം നേടാമെന്ന ആഗ്രഹം എകെ ആന്റണി വച്ചു പുലർത്തിയിരുന്നു. 'വെറ്ററൻ' കോൺഗ്രസുകാരെ കൂടെ നിർത്തിക്കൊണ്ടുള്ള ബിജെപി പരീക്ഷണത്തിന് ഇനിയും സാധ്യതയുണ്ടെന്ന കണക്കു കൂട്ടലിലാണ് എകെ ആന്റണി മോദിക്കെതിരെ ഒരു അക്ഷരം പോലും ശബ്ദിക്കാത്തത് എന്ന വിമർശനമാണ് ഇപ്പോൾ ശക്തിപ്പെടുന്നത്. കോൺഗ്രസ്സിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കും വിധം അഭിപ്രായപ്രകടനം നടത്താൻ സാധിക്കുന്ന നേതാവാണ് എകെ ആന്റണി എന്നിരിക്കെ, അദ്ദേഹത്തിന്റെ രാജ്യസഭയിലെ മൗനവും ഏറെ ദുരൂഹമാവുകയാണ്.

സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാ എംപിമാരിൽ ഏറ്റവും ദുർബലമായ പ്രകടനമാണ് ആന്റണിയുടേത്. രാജ്യസഭയിൽ 81 ശതമാനം ഹാജർ ഉള്ള എകെ ആന്റണി വെറും പതിനൊന്ന് ചർച്ചകളിൽ മാത്രമാണ് പങ്കെടുത്തത്. മത്സ്യത്തൊഴിലാളികൾക്കുള്ള റേഷൻ മണ്ണെണ്ണ, കേരളത്തിനുള്ള റേഷൻ, എസ്ബിടി - എസ്ബിഐ ലയനം, വിമാനക്കൂലി വർധന, സ്പോർട്സ് താരങ്ങളുടെ ആത്മഹത്യാ ശ്രമങ്ങൾ, നിയമ മന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, റബർ വില എന്നിവയെക്കുറിച്ചൊക്കെയാണ് എകെ ആന്റണി സഭയിൽ വാ തുറന്നിട്ടുള്ളത്. അഗസ്റ്റ - വെസ്റ്റ്ലാൻഡ് അഴിമതിയുമായി ബന്ധപ്പെട്ട് സംസാരിച്ചതാവട്ടെ, സോണിയ ഗാന്ധിയടക്കമുള്ളവരുടെ നിർബന്ധത്തിനു വഴങ്ങിയായിരുന്നു. മുൻ പ്രതിരോധമന്ത്രി എന്ന നിലയിൽ ചില കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു എന്നല്ലാതെ തുടർപ്പോരാട്ടങ്ങൾക്കോ പ്രസ്താവനകൾക്കോ നിൽക്കാതെ സമർത്ഥമായി മുങ്ങാനും ആന്റണിക്ക് സാധിച്ചു.

'എന്റെ ബൂത്ത്, എന്റെ അഭിമാനം' എന്ന പേരിലൊക്കെ കോൺഗ്രസ്സ് പാർട്ടി ക്യാമ്പയിൻ നടത്തവേ എകെ ആന്റണിയുടെ സ്വന്തം ബൂത്തിൽ നടക്കുന്ന കാര്യങ്ങൾ രസകരമാണ്. കാലങ്ങളായി കോണ്‍ഗ്രസ് ജയിച്ചുവരുന്ന എകെ ആന്റണിയുടെ സ്വന്തം മുനിസിപ്പല്‍ വാർഡ് ഇപ്പോൾ ബിജെപി പിടിച്ചെടുത്തു. ചേർത്തല നഗരസഭ ടി ഡി അമ്പലം വാർഡാണ് യുഡിഎഫിൽനിന്ന്‌ ബിജെപി പിടിച്ചെടുത്തത്. ആന്റണിയുടെ അറക്കപറമ്പിൽ തറവാട് ഇവിടെയാണ്‌. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന മുനിസിപ്പൽ ഉപതെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ അട്ടിമറി ജയം. ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയ്ക്ക് അധികം കിട്ടിയ ഏകവാര്‍ഡും ഇതാണ്.

പാർട്ടിയിലെ യുവനേതാക്കൾ എകെ ആന്റണിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ രാജിക്ക് പിന്നാലെ ആന്റണിയുടെ 'ഹൈക്കമാൻഡ്' സംബന്ധിച്ച വിമർശനങ്ങളും പാർട്ടിയിൽ ശക്തിപ്രാപിക്കുകയാണ്. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് എസ്എഫ്ഐയെ വിമർശിക്കാനായി കഴിഞ്ഞ ദിവസം ആന്റണി പത്രക്കാരെ കണ്ടിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് സിപിഐഎം നേതാവ് പി രാജീവ് ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ പ്രതിരോധിക്കാൻ പോലും കോൺഗ്രസ്സ് നേതാക്കൾ മുന്നോട്ടു വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Read More >>