ബിജെപിക്കായി പ്രചാരണത്തിനിറങ്ങുമെന്ന കെജ്‌രിവാളിന്റെ പ്രസ്താവന; വിമർശനങ്ങളെ പ്രതിരോധിക്കാനാവാതെ ആം ആദ്മി പാർട്ടി

നേരത്തെ ബിജെപി നേതാക്കൾക്കെതിരായ പ്രസ്താവനകളിന്മേൽ നൽകപ്പെട്ട മാനനഷ്ടക്കേസുകളിൽ കെജ്‌രിവാൾ മാപ്പു പറഞ്ഞത് തന്നെ പാർട്ടിയുടെ വിശ്വാസ്യതയെ തകർത്തിരുന്നു. ബിജെപിയുടെയും കോൺഗ്രസ്സിന്റെയും അഴിമതി ഭരണത്തിന് ബദലായി ആം ആദ്മിക്ക് വോട്ട് ചെയ്യാൻ ഇനി എങ്ങനെ അഭ്യർത്ഥിക്കും എന്ന ചോദ്യമാണ് പാർട്ടിക്കുള്ളിൽ അലയടിക്കുന്നത്.

ബിജെപിക്കായി പ്രചാരണത്തിനിറങ്ങുമെന്ന കെജ്‌രിവാളിന്റെ പ്രസ്താവന; വിമർശനങ്ങളെ പ്രതിരോധിക്കാനാവാതെ ആം ആദ്മി പാർട്ടി

ലോക്സഭാ തെരഞ്ഞെടുപ്പിന്​ മുമ്പായി ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ ആംആദ്മി പാർട്ടി ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാനാവാതെ പാർട്ടി. കേന്ദ്ര സർക്കാരുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വരുന്നെന്നും ബിജെപി ഒരിക്കലും ഡൽഹിക്ക് പൂർണ സംസ്ഥാന പദവി അനുവദിക്കില്ലെന്നും അതിനെ കെജ്‌രിവാൾ പരിഹസിക്കുകയാണ് ഉണ്ടായതെന്നുമാണ് സോഷ്യൽ മീഡിയയിൽ പാർട്ടി പ്രവർത്തകർ ഉയർത്തുന്ന പ്രതിരോധം.

എന്നാൽ പാർട്ടി നേതാക്കളും പ്രവർത്തകരും കെജ്‌രിവാളിന്റെ പ്രസ്താവനയിൽ അസ്വസ്ഥരാണ്. നേരത്തെ ബിജെപി നേതാക്കൾക്കെതിരായ പ്രസ്താവനകളിന്മേൽ നൽകപ്പെട്ട മാനനഷ്ടക്കേസുകളിൽ കെജ്‌രിവാൾ മാപ്പു പറഞ്ഞത് തന്നെ പാർട്ടിയുടെ വിശ്വാസ്യതയെ തകർത്തിരുന്നു. ബിജെപിയുടെയും കോൺഗ്രസ്സിന്റെയും അഴിമതി ഭരണത്തിന് ബദലായി ആം ആദ്മിക്ക് വോട്ട് ചെയ്യാൻ ഇനി എങ്ങനെ അഭ്യർത്ഥിക്കും എന്ന ചോദ്യമാണ് പാർട്ടിക്കുള്ളിൽ അലയടിക്കുന്നത്.

ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിക്കൊണ്ട് നിയമസഭാ പ്രത്യേക സമ്മേളനത്തിന്‍റെ അവസാന ദിവസമാണ്​ കെജ്​രിവാൾ സ്വന്തം പാർട്ടിക്കാരെ ഞെട്ടിക്കുന്ന പ്രസ്​താവന നടത്തിയത്. നേരത്തെ മാപ്പ് പറഞ്ഞ സംഭവത്തിൽ കടുത്ത രീതിയിൽ പ്രതിഷേധിച്ച ആംആദ്മി പഞ്ചാബ് ഘടകം, ആ സംഭവം മുതൽ കെജ്രിവാളിനോട് അമര്ഷത്തിലാണ്. പുതിയ പ്രസ്താവനയോട് ഇതുവരെയായി ഇവരാരുംതന്നെ പ്രതികരിച്ചിട്ടില്ല.

Read More >>