രാജിവെച്ചു പോകുന്ന കൈയേറ്റക്കാരൻ മന്ത്രിസഭയിലെ കോടീശ്വരന്‍

സത്യവാങ്മൂലത്തില്‍ കൊടുത്ത പ്രകാരം 92.37 കോടി രൂപയുടെ ആസ്തിയാണ് തോമസ് ചാണ്ടിക്കുള്ളത്. മൂന്നാമത്തെ തവണ എംഎൽഎ ആയി, ആദ്യമായി കേരള മന്തിസഭയിലെത്തിയ ചാണ്ടിയുടെ ആസ്തി വിവരക്കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.

രാജിവെച്ചു പോകുന്ന കൈയേറ്റക്കാരൻ   മന്ത്രിസഭയിലെ കോടീശ്വരന്‍

കുട്ടനാട് എംഎല്‍എയും ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് രാജിവെച്ച തോമസ് ചാണ്ടി മന്ത്രി സഭയിലെ കോടീശ്വരനായിരുന്നു. സത്യവാങ്മൂലത്തില്‍ കൊടുത്ത പ്രകാരം 92.37 കോടിരൂപയുടെ ആസ്തിയാണ് തോമസ് ചാണ്ടിക്കുള്ളത്. മൂന്നാമത്തെ തവണ എംഎല്‍എ ആയി, ആദ്യമായി കേരള മന്തിസഭയിലെത്തിയ ചാണ്ടിയുടെ ആസ്തി വിവരക്കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. കൈയേറ്റക്കാരനെന്ന പഴി കേട്ട് നിവൃത്തിയില്ലാതെ രാജിവെച്ച തോമസ് ചാണ്ടി ആസ്തിയിൽ മുന്നിലായിരുന്നു.

2006ല്‍ കുട്ടനാടില്‍ നിന്നും എംഎല്‍എ ആകുന്ന സമയത്ത് 16.29 കോടിയായിരുന്നു ഇദ്ദേഹത്തിന്റെ ആസ്തി. ആ സമയത്ത് 4 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായിരുന്നു. പിന്നീട് 2011ല്‍ മന്ത്രിസഭയിലെത്തുമ്പോള്‍ ആസ്തി 45.59 കോടിയായി ഉയര്‍ന്നു. കൂടാതെ 69 കാരനായ തോമസ് ചാണ്ടിയുടെ പേരില്‍ ബാങ്കുകളില്‍ ഒരു രൂപ പോലും കടമില്ല. അദ്ദേഹത്തിന്റെയും ഭാര്യയുടെയും പേരില്‍ 60 ലക്ഷത്തിലധികം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. കൊച്ചി ലേക് ഷോര്‍ ആശുപത്രിയുടെ ഓഹരിയുടമ കൂടിയാണ് ഇദ്ദേഹം. തോമസ് ചാണ്ടിയുടെ പേരില്‍ പല ബാങ്കുകളിലായി 11 ലക്ഷത്തോളം രൂപയുടെയും ഭാര്യയുടെ പേരില്‍ 16.24 കോടി രൂപയുടെയും നിക്ഷേപം ഉണ്ട്. മ്യൂച്വല്‍ ഫണ്ടുകളിലും സ്റ്റോക്ക് മാര്‍ക്കറ്റുകളിലുമായി 4 കോടി രൂപയുടെ നിക്ഷേപവുമുണ്ട്.

ചാണ്ടിയുടെ പേരില്‍ രണ്ട് ആഡംബര കാറുകള്‍, രണ്ട് ഹൗസ് ബോട്ടുകള്‍, ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന മൂന്ന് മോട്ടോര്‍ ബോട്ടുകള്‍ എന്നിവയുമുണ്ട്. 2,20000 രൂപ വിലമതിക്കുന്ന 100 ഗ്രാം സ്വര്‍ണ്ണം ചാണ്ടിയുടെ പേരിലും 11 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വര്‍ണ്ണം ഭാര്യയുടെ പേരിലുമുണ്ട്. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ എസ് പുഷ്പകുമാരിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്‌ ചാണ്ടി ആസ്തി വിവരക്കണക്കുകള്‍ കാണിച്ചിരിക്കുന്നത്‌.Read More >>