സ്ഥാനാർഥി പ്രഖ്യാപനം മറ്റന്നാൾ; ജോസഫുമായി ചർച്ചയില്ലെന്ന് ജോസ് കെ മാണി

പാലായിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ഇന്ന് പ്രചാരണം ആരംഭിക്കും.

സ്ഥാനാർഥി പ്രഖ്യാപനം മറ്റന്നാൾ; ജോസഫുമായി ചർച്ചയില്ലെന്ന് ജോസ് കെ മാണി

പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥി സ്ഥാനാർഥി പ്രഖ്യാപനം മറ്റന്നാളെന്ന് ജോസ് കെ മാണി. ഈ വിഷയത്തിൽ പിജെ ജോസഫ് വിഭാഗവുമായി ചർച്ചയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. ജോസ് കെ.മാണി മല്‍സരിക്കാനിടയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ അദ്ദേഹം തയാറായില്ല.

പാലായിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. ആദ്യപടിയായി മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാനാണ് തീരുമാനം.