അപ്പാനി ശരത് തകർത്ത 'എന്റമ്മേടെ ജിമിക്കി കമ്മൽ'; യുട്യൂബ് കാഴ്ചകൾ 180 ലക്ഷം കടന്നു

എന്നാൽ അപ്പാനി ശരത്ത് അഭിനയിച്ച വീഡിയോയേക്കാൾ സമൂഹ മാധ്യമങ്ങളിൽ മധ്യവർഗ മലയാളികൾ ആഘോഷിക്കുന്നതും, ചർച്ച ചെയ്യുന്നതും 'കേരള സാരിയുടുത്ത വെളുത്ത പെൺകുട്ടികൾ നൃത്തം വയ്ക്കുന്ന ദൃശ്യങ്ങളും ' ആ പാട്ടിന്റെ 'കവറു'കളുമാണ് . കറുത്തവനായ ശരത്ത് അഭിനയിച്ച സിനിമാ ദൃശ്യങ്ങളെക്കളോ അതിലേറെയോ കാഴ്ചകൾ ലഭിക്കുന്നത് അത്ര നിഷ്കളങ്കമല്ലെന്ന ചർച്ചകളും ഉയരുന്നുണ്ട്.

അപ്പാനി ശരത് തകർത്ത എന്റമ്മേടെ ജിമിക്കി കമ്മൽ; യുട്യൂബ് കാഴ്ചകൾ 180 ലക്ഷം കടന്നു

'എന്റമ്മേടെ ജിമിക്കി കമ്മൽ, എന്റച്ഛൻ കട്ടോണ്ടു പോയേ', നാട്ടിൽ കുട്ടികൾ പാടി നടന്ന പാട്ടാണ്. പണ്ട് നാട്ടിൽ പാടി നടന്ന പാട്ടുകളൊക്കെ സിനിമയിലെത്തുമ്പോൾ സൂപ്പർഹിറ്റാകുന്ന ചരിത്രം 'ജിമിക്കി കമ്മലും' തെറ്റിച്ചില്ല. പാട്ട് സൂപ്പർ ഹിറ്റല്ല, മെഗാ ഹിറ്റ്. അപ്പാനി ശരത്തും കൂട്ടുകാരും തകർത്തഭിനയിച്ച ഈ പാട്ടിന്റെ ഒടുവിലാണ് മോഹൻലാലിന്റെ എൻട്രി. സലിംകുമാർ, സ്നേഹ ശ്രീകുമാർ തുടങ്ങിയ പല താരങ്ങളും പാട്ടിന്റെ പശ്ചാത്തലത്തിൽ വന്നു പോകുന്നുമുണ്ട്.

പാട്ട് ഇതുവരെ യുട്യൂബിൽ കണ്ടത് 179 ലക്ഷം പേരാണ്. വെളിപാടിന്റെ പുസ്തകത്തിലെ മറ്റു പാട്ടുകൾക്കൊന്നും കിട്ടാത്ത സ്വീകരണമാണ് ജിമിക്കി കമ്മലിനു കിട്ടിയത്. ചിത്രത്തിലെ മറ്റൊരു പാട്ടായ 'നീയും' കണ്ടത് കേവലം 11 ലക്ഷം പേരാണെങ്കിൽ ജിമിക്കി കമ്മൽ കണ്ടത് 1 കോടി 80 ലക്ഷം പേരാണ്. ജിമിക്കി കമ്മലിന്റെ ഓഡിയോ ഉപയോഗിച്ച് ചെയ്ത മറ്റു വീഡിയോകൾക്കും വൻ സ്വീകരണമാണ് യുട്യൂബിലും മറ്റു സമൂഹ മാധ്യമങ്ങളിലും ലഭിക്കുന്നത്. ജിമിക്കി കമ്മൽ പാട്ടിന് ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ വിദ്യാർത്ഥിനികൾ ചുവടു വച്ചപ്പോൾ അതു കണ്ടത് 1 കോടി 40 ലക്ഷം പേരും.

എന്നാൽ അപ്പാനി ശരത്ത് അഭിനയിച്ച വീഡിയോയേക്കാൾ സമൂഹ മാധ്യമങ്ങളിൽ മധ്യവർഗ മലയാളികൾ ആഘോഷിക്കുന്നതും, ചർച്ച ചെയ്യുന്നതും 'കസവു സാരിയുടുത്ത വെളുത്ത പെൺകുട്ടികൾ' നൃത്തം വയ്ക്കുന്ന ദൃശ്യങ്ങളും ആ പാട്ടിന്റെ 'കവറു'കളുമാണ് . കറുത്തവനായ ശരത്ത് അഭിനയിച്ച സിനിമാ ദൃശ്യങ്ങളെക്കളോ അതിലേറെയോ കാഴ്ചകൾ ലഭിക്കുന്നത് അത്ര നിഷ്കളങ്കമല്ലെന്ന ചർച്ചകളും ഉയരുന്നുണ്ട്.

അനിൽ പനച്ചൂരാനാണ് വരികളെഴുതി ഷാൻ റഹ്മാൻ ഈണമിട്ട 'ജിമിക്കി കമ്മൽ' പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ്.

പാട്ടിന്റെ വീഡിയോ:


Read More >>