മീനുവിന്റെ നൃത്തത്തിനും പഠനത്തിനും യൂത്ത് ലീഗിന്റെ സഹായം: പെരുന്നാളില്‍ വാക്ക് പാലിച്ച് മുനവ്വറലി

ജീവിക്കാന്‍ വീട് വില്‍ക്കേണ്ടി വന്ന സീമയോടും മകളോടും യൂത്ത് ലീഗ് പറഞ്ഞ വാക്ക് പെരുന്നാള്‍ ദിനത്തിലെത്തി സംസ്ഥാന അധ്യക്ഷന്‍ പാലിച്ചതിന്റെ സന്തോഷത്തോടെ മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

മീനുവിന്റെ നൃത്തത്തിനും പഠനത്തിനും യൂത്ത് ലീഗിന്റെ സഹായം: പെരുന്നാളില്‍ വാക്ക് പാലിച്ച് മുനവ്വറലി

യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ വാക്കുപാലിച്ചപ്പോള്‍ സീമയുടേയും മകളുടേയും ജീവിതത്തില്‍ വീണത് പെരുന്നാള്‍ നിലാവ്. ജീവിക്കാനായി വീട് വിറ്റ ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ അമ്മയേയും മകളേയും കുറിച്ചുള്ള പത്രവാര്‍ത്തയാണ് മുനവ്വറലിയുടെ ശ്രദ്ധയില്‍ പതിഞ്ഞത്. പങ്കെടുത്ത നൃത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡ് നേടിയ മിടുക്കിയാണ് മിനു. പക്ഷെ, ജീവിക്കാന്‍ ആ സ്ത്രീകള്‍ക്ക് ആകെയുണ്ടായിരുന്ന സുരക്ഷ, സ്വന്തം വീട് വില്‍ക്കേണ്ടി വന്നു. വാര്‍ത്തകളിലൂടെ വിവരമറിഞ്ഞ് ആദ്യം സഹായിക്കാനെത്തിയതും മുനവ്വറലിയായിരുന്നു. യൂത്ത് ലീഗ് മിനുവിന്റെ പഠന ചെലവുകള്‍ ഏറ്റെടുത്തു. വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനായ അമ്മയും ഉറപ്പ് നല്‍കി.

പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ മിനുവിന് പ്ലസ് ടുവിനു ചേര്‍ന്നു പഠിക്കാന്‍ ആദ്യ വിഹിതമായി കാല്‍ ലക്ഷം രൂപയുടെ സഹായം മുനവ്വറലി നേരിട്ടെത്തി പെരുന്നാള്‍ ദിവസം നല്‍കി. കൂടാതെ മിനുവിന്റെ നൃത്ത പഠനത്തിന്റെ ചെലവുകളും വഹിക്കാമെന്ന് മുനവ്വറലി ഏറ്റു. മുനവ്വറലി പറഞ്ഞ വാക്ക് നേരിട്ടെത്തി നടപ്പാക്കിയ വിവരം മാധ്യമ പ്രവര്‍ത്തകനായ രവി മാരാരിക്കുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലോകം അറിഞ്ഞത്.

രവിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:Read More >>