"എന്റെ ഹൃദയം ഒരു പ്രത്യേക സം​ഗതിയാണ്, അമ്മയ്ക്കും അച്ഛനും സുഹൃത്തുക്കളായിക്കൂടെ?"

അമ്മയോട് വിവാഹമോചനം നടത്തരുതെന്ന് കാര്യകാരണങ്ങൾ നിരത്തി ആവശ്യപ്പെടുന്ന മകളുടെ വീഡിയോ വെെറലാകുന്നു. തന്നെക്കുറിച്ച് ആലോചിക്കാതെ നിങ്ങൾ എന്തിനാണ് ശത്രുക്കളായി നടക്കുന്നത് എന്നും സുഹൃത്തുക്കളായിക്കൂടേ എന്നും ആറുവയസ്സുകാരിയായ പെൺകുട്ടി ചോദിക്കുന്നു.

എന്റെ ഹൃദയം ഒരു പ്രത്യേക സം​ഗതിയാണ്, അമ്മയ്ക്കും അച്ഛനും സുഹൃത്തുക്കളായിക്കൂടെ?

അമ്മയോട് വിവാഹമോചനം നടത്തരുതെന്ന് ആവശ്യപ്പെടുന്ന ഒരു മകൾ. തകർന്ന കുടുംബ ബന്ധങ്ങളിൽ ഇരകളാകുന്നത് പലപ്പോഴും കുട്ടികളാണ്. ​ഗാർഹിക പീഡനത്തിന്റെയും മാനസിക പീഡനത്തിന്റെയും വലിയ അളവിലുള്ള സമ്മർദ്ദം അവരെ ചെറിയ പ്രായത്തിൽ തന്നെ മുതിർന്നവരാക്കും. വളരുമ്പോൾ അവർ സമൂ​ഹ വിരുദ്ധരും നിഷേധികളും ആയിത്തീരും എന്ന് പല പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നു. മക്കളെ ഓർത്ത് മാത്രം വിവാഹമോചനം നടത്താത്തവരും ഉണ്ട്. പുരുഷാധിപത്യ ലോകത്ത് സ്ത്രീയും പുരുഷനും ചിലപ്പോഴൊക്കെ ഒരുപോലെ അനുഭവിക്കുന്ന സമ്മർദ്ദമാണ് പല വിവാഹബന്ധങ്ങളും.

അതിനിടെ ജീവിതത്തെക്കുറിച്ച് വലിയ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന ഒരു ആറുവയസ്സുകാരി അമ്മയോട് പറയുന്നതിങ്ങനെ,

"അമ്മയ്ക്ക് അയാളുടെ സുഹൃത്തായിരിക്കാൻ കഴിയില്ലേ?

അതിന് അൽപം താഴ്ന്നു ചിന്തിച്ചാൽ എന്താണ് കുഴപ്പം?

പറ്റുന്നത്രയും ശ്രമിക്കൂ.

അമ്മയും അച്ഛനും അകലുന്നതും വൃത്തികെട്ടവരാകുന്നതും എനിക്ക് സഹിക്കാൻ കഴിയില്ല.

അമ്മയും എന്റെ അച്ഛനും സുഹൃത്തുക്കളായിരിക്കണം.

ഇങ്ങനെ പറയുന്നത് കൊണ്ട് ഞാൻ വൃത്തികെട്ടവളാണെന്ന് കരുതരുത്.

എനിക്ക് നല്ലവളാകാൻ കഴിയുമെങ്കിൽ ഈ ലോകത്തെ എല്ലാവർക്കും നല്ലവരാകാൻ കഴിയും.

എന്റെ അമ്മയും അച്ഛനും സുഹൃത്തുക്കളായിരിക്കണം. എല്ലാവരും പുഞ്ചിരിച്ചിരിക്കുന്നത് കാണണം. ഭ്രാന്തുപിടിച്ചവരെപ്പോലെയല്ല.

എല്ലാവരും പുഞ്ചിരിക്കുന്നത് കാണണം.

പ്രത്യേകിച്ച് ആരെയെങ്കിലും കാണുമ്പോൾ അവരെ പുഞ്ചിരിച്ചുകാണാനാണ് എനിക്കിഷ്ടം.

അമ്മയ്ക്കും അച്ഛനും അങ്ങനെ ചെയ്യാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്.

രണ്ടുപേർക്കും അവരുടെ അഹന്തയിൽ നിന്ന് താഴെയിറങ്ങാൻ പറ്റും എന്നാണ് ഞാൻ കരുതുന്നത്.

ഞാൻ വഴക്കാളിയാകുകയല്ല.

ഞാൻ ഉറച്ചുനിന്നാണ് സംസാരിക്കുന്നത്.

എന്റെ ഹൃദയം ഒരു പ്രത്യേക സം​ഗതിയാണ്.

ഓരോരുത്തരുടെയും ഹൃദയവും അങ്ങനെ ഓരോന്നാണ്.

എല്ലാവരും വൃത്തികെട്ടവരായി തുടരുന്ന ഒരു ലോകത്ത് അവരെല്ലാം ഭാവിയിൽ വികൃതജീവികളാണ് ആകുക.

കുറേ കുഞ്ഞു മനുഷ്യരുണ്ട്, അവരെയൊക്കെ ആരെങ്കിലും പിടിച്ചുതിന്നാൽ എന്താ സംഭവിക്കുക?

അങ്ങനെ ഇവിടെ മനുഷ്യരുണ്ടാകില്ല. വികൃതജീവികൾ മാത്രമേ ഉണ്ടാകൂ.

ഓരോരുത്തരും ഓരോ വ്യക്തികളായി നിലനിൽക്കണം.

അതാണ് വേണ്ടത്. എന്റെ അമ്മയും അച്ഛനും എല്ലാവരും.

എനിക്ക് എല്ലാം ശരിയായിക്കാണണം.

മറ്റൊന്നും വേണ്ട. എല്ലാം നല്ലതാകണം, ശരിയാകണം."
Read More >>