നിങ്ങള്‍ ആരോടൊക്കെ സെക്‌സ് ഒഴിവാക്കണം

ചില വ്യക്തികളുമായുള്ള സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്. കാരണങ്ങള്‍ ഇവയാണ്‌

നിങ്ങള്‍ ആരോടൊക്കെ സെക്‌സ് ഒഴിവാക്കണം

നിങ്ങള്‍ ആരോടൊക്കെ സെക്‌സ് ഒഴിവാക്കണം സെക്‌സിനെ ഏറ്റവും വലിയ ഇന്ദ്രീയാനുഭൂതിയെന്ന് വിളിക്കാം. ലൈംഗികതയെക്കുറിച്ച് ചിന്തിക്കാന്‍ മനുഷ്യര്‍ ഓരോ ദിവസവും മണിക്കൂറുകളോളം ചെലവഴിക്കുന്നതായി ചില പഠനങ്ങളില്‍ വ്യക്തമായിരുന്നു. പൊതുവില്‍ ഏക പങ്കാളിയുമായി മനുഷ്യര്‍ കഴിയുമ്പോള്‍ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവരുമുണ്ട്. അത് എന്തായാലും നമ്മള്‍ ചില വ്യക്തികളുമായുള്ള സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനം പറയുന്നു. താഴെപ്പറയുന്ന വിഭാഗത്തില്‍ പെടുന്നവരുമായുള്ള സെക്‌സാണ് ഒഴിവാക്കേണ്ടതെന്ന് പഠനം പറയുന്നു.

മറ്റൊരാളുടെ ഗേള്‍ഫ്രണ്ട്/ബോയ്ഫ്രണ്ട്/ഭാര്യ/ഭര്‍ത്താവ്

മറ്റൊരു വ്യക്തിയുടെ ഭാര്യ/ഭര്‍ത്താവ് എന്നിവരുമായോ ബോയ്ഫ്രണ്ട്/ഗേള്‍ഫ്രണ്ട് എന്നിവരുമായോ സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്. മറ്റൊരാളുമായി നിലവില്‍ ഉടമ്പടിയിലേറ്റ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് നമ്മള്‍ കടന്നുകയറുന്നത് ബന്ധങ്ങള്‍ വഷളാക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത്തരത്തില്‍ പുതിയ വ്യക്തികളുമായി ലൈംഗികബന്ധമുണ്ടാകുന്നത് ചില സന്ദര്‍ഭങ്ങളില്‍ നിലവിലെ പങ്കാളികളെ ഒഴിവാക്കുന്നതിന് കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

നിങ്ങളുടെ എക്‌സ്

നിങ്ങളുടെ പൂര്‍വകാമുകി/പൂര്‍വകാമുകന്‍ തുടങ്ങിയവരുമായി സെക്‌സ് ചെയ്യുന്നത് ഒഴിവാക്കുകയാണ് നല്ലതെന്ന് പഠനം പറയുന്നു. ബന്ധം ഉപേക്ഷിക്കുന്നതോടൊപ്പം ലൈംഗികമായ അടുപ്പവും അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് പഠനത്തില്‍ കണ്ടെത്തി. നിങ്ങളുടെ എക്‌സുമായുള്ള ലൈംഗിക ബന്ധം പഴയ കാര്യങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള സാധ്യതയുണ്ടാക്കുമെന്നും ഇത് മാനസിക സമ്മര്‍ദ്ദങ്ങളിലേക്ക് നയിച്ചേക്കാമെന്നും പഠനത്തില്‍ കണ്ടെത്തി.

മേലധികാരി

നിങ്ങളുടെ ബോസാണ് സെക്‌സ് ഒഴിവാക്കേണ്ട മറ്റൊരാള്‍. ജോലി കിട്ടാനായി ഇത്തരത്തില്‍ സെക്‌സ് ചെയ്യേണ്ടി വരുന്നത് പിന്നീട് ജോലി ചെയ്യുന്ന അന്തരീക്ഷം വഷളാക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത്തരത്തിലൊരു ബന്ധം തുടരേണ്ടി വരുന്ന ഘട്ടത്തില്‍ ബോസ് നിങ്ങളെ മടുക്കാനിടയായാല്‍ അത് ജോലി തന്നെ നഷ്ടപ്പെടുന്നതിന് കാരണമായേക്കാം. ഇത്തരമൊരു ബന്ധം സൂക്ഷിക്കുന്നത് ഓഫീസില്‍ നിങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാകുന്നതിനും കാരണമാകും.

റൂംമേറ്റ്

റൂംമേറ്റുമായി സെക്‌സ് സംഭവിക്കാനുള്ള സാധ്യത കൂടുതലായിരിക്കെ അത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് പഠനം പറയുന്നു. സ്വാഭാവികമായി തുടരുന്ന ഈ ബന്ധം റൂം മാറുന്ന നിമിഷം ഇരുവരുടേയും ജീവിതത്തില്‍ മുന്‍കൂട്ടി കാണാനാകാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്തി. ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന വ്യക്തി നിങ്ങളുമായി ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന വ്യക്തിയുമായി സെക്‌സ് ഒഴിവാക്കുന്നത് നല്ലതായിരിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി.

സുഹൃത്തിന്റെ എക്‌സ്

നിങ്ങളുടെ സുഹൃത്തിന്റെ പൂര്‍വകാമുകി/പൂര്‍വകാമുകന്‍ എന്നിവരുമായുള്ള സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലതെന്ന്് പഠനത്തില്‍ കണ്ടെത്തി. കുടുംബാംഗങ്ങള്‍ കുടുംബാംഗങ്ങളുമായി സെക്‌സിലേര്‍പ്പെടുന്നതില്‍ തെറ്റില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോഴും അത്തരത്തിലുള്ള ബന്ധങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് പഠനത്തില്‍ കണ്ടെത്തി.

സുരക്ഷിത ബന്ധങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവര്‍

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പോലുള്ള സുരക്ഷിത മാര്‍ഗങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരുമായുള്ള ബന്ധം ഒഴിവാക്കണം. ഇതിലൂടെ ലൈംഗിക രോഗങ്ങള്‍ പകരുന്നതും അനാവശ്യ ഗര്‍ഭധാരണവും ഒഴിവാക്കാനാകും.

Story by
Read More >>