അഞ്ച് ഇഞ്ച് നീളമുള്ള കണ്‍പീലി; യുവതി ലോകറെക്കോര്‍ഡിലേക്ക്

കണ്‍പീലിയ്ക്ക് വര്‍ഷങ്ങള്‍ നീണ്ട പരിപാലനമാണ് ജിയാന്‍സിയ നല്‍കിയിരുന്നത്. ഗിന്നസ് റെക്കോര്‍ഡ് പ്രകാരം 12.4 സെന്റീമീറ്ററാണ്(4.88 ഇഞ്ച്) 2016 ജൂണ്‍ വരെയുള്ളത്

അഞ്ച് ഇഞ്ച് നീളമുള്ള കണ്‍പീലി; യുവതി ലോകറെക്കോര്‍ഡിലേക്ക്

സൗന്ദര്യവുമായി ബന്ധപ്പെട്ട ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുന്നത് അവിശ്വസനിയമായി നീട്ടി വളര്‍ത്തിയ താടിയും നഖങ്ങളുമാണ്. ഇപ്പോഴിതാ ഗിന്നസ് റെക്കോര്‍ഡ് നേട്ടവുമായി ഇഞ്ച് നീളമുള്ള കണ്‍പീലിയുമായി എത്തുകയാണ് ജിയാന്‍സിയ.

1968 ല്‍ ഷാന്‍ഹായില്‍ ജനിച്ച ജിയാന്‍സിയാണ് മനോഹരമായ അഞ്ച് ഇഞ്ച് നീളമുള്ള കണ്‍പീലിയുടെ ഉടമ. കണ്‍പീലിയ്ക്ക് വര്‍ഷങ്ങള്‍ നീണ്ട പരിപാലനമാണ് ജിയാന്‍സിയ നല്‍കിയിരുന്നത്. ഗിന്നസ് റെക്കോര്‍ഡ് പ്രകാരം 12.4 സെന്റീമീറ്ററാണ്(4.88 ഇഞ്ച്) 2016 ജൂണ്‍ വരെയുള്ളത്. കഴിഞ്ഞ മാസങ്ങളിലായി അഞ്ച് ഇഞ്ചിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ജിയാന്‍സിയയുടെ കണ്‍പീലികള്‍ ഇനി പുതിയ റെക്കോര്‍ഡിലേക്ക് എത്തുന്നത്.

Image Title

എങ്ങനെയാണ് കണ്‍പീലികള്‍ ഇത്രവേഗം വളരുന്നത്. എങ്ങനെയാണ് ദിവസേന കണ്‍പീലികളെ പരിപാലിപ്പിക്കുന്നത്, ഇത്രയും നീളമുള്ള കണ്‍പീലികളെ വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നുള്ള ചോദ്യങ്ങള്‍ കണ്‍പീലികള്‍ വളര്‍ത്തുന്നതിനിടയില്‍ ജിയാന്‍സിയ നേരിട്ടത്. എന്നിരുന്നാലും നേരത്തെയുണ്ടായിരുന്ന ലോകറെക്കോര്‍ഡ് മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് ജിയാന്‍സിയ.

Read More >>