40 വയസുവരെ കാത്തിരുന്നു മടുത്തു; ഒടുവില്‍ തന്നെത്തന്നെ കല്യാണം കഴിച്ചു

ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ലാറ വിവാഹമോതിരം സ്വയം വിരലില്‍ അണിയിച്ചു

40 വയസുവരെ കാത്തിരുന്നു മടുത്തു; ഒടുവില്‍ തന്നെത്തന്നെ കല്യാണം കഴിച്ചു

40 വയസുവരെ കാത്തിരുന്നിട്ടും മനസിനിണങ്ങിയ പങ്കാളിയെ കിട്ടാതെ വന്ന ഫിറ്റ്‌നെസ് പരിശീലക തന്നെത്തന്നെ വിവാഹം കഴിച്ചു. ചേരുന്ന പങ്കാളിയെ തിരഞ്ഞ് 20 വര്‍ഷം പാഴാക്കിയ ശേഷമാണ് ലാറ മെസി എന്ന ഫിറ്റ്‌നെസ് ട്രെയിനര്‍ അപൂര്‍വമായ വിവാഹം കഴിച്ചത്. ഇറ്റാലിയന്‍ നഗരമായ ലിസോണിയില്‍ നടന്ന ആഘോഷപൂര്‍വമായ ചടങ്ങിലാണ് ലാറ തന്നെത്തന്നെ വിവാഹം കഴിച്ചത്. പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ചാണ് ലാറ വിവാഹ വേദിയിലെത്തിയത്.

ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ലാറ വിവാഹമോതിരം സ്വയം വിരലില്‍ അണിയിച്ചു. ''കുറെയേറെ വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും എനിക്ക് ഇണങ്ങിയ പങ്കാളിയെ കിട്ടിയില്ല. അതോടെ സ്വയം വിവാഹം ചെയ്യാനുള്ള തീരുമാനം ഞാന്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിക്കുകയായിരുന്നു'' റിപ്പബ്ലിക് പത്രത്തോട് ലാറ പറഞ്ഞു. ലാറ വിവാഹശേഷം വധുവിന്റെ രൂപം മുകളില്‍ ഘടിപ്പിച്ച കേക്ക് മുറിച്ചു. വിവാഹചടങ്ങിന്റെ 120 ഫോട്ടോകളാണ് ലാറ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വിവാഹത്തിനായി 8,700 പൗണ്ടാണ് ലാറ ചെലവാക്കിയത്. ഹണിമൂണ്‍ ആഘോഷിക്കാനായി ലാറ ഈജിപ്തിലേക്ക് യാത്ര തിരിച്ചു.

Read More >>