ഞാനൊരു മുസല്‍മാനാണെന്ന് എന്റെ താടി കണ്ട് ഉറപ്പിച്ചെങ്കില്‍ ഞാനിത് ഒഴിവാക്കാനേ പോകുന്നില്ല; തരുണ്‍ തോമസ് കട്ടക്കലിപ്പിലാണ്

ഒരു ക്രൈസ്തവനെ നിങ്ങള്‍ സമൂഹത്തില്‍ അംഗീകരിക്കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് മുസല്‍മാനെ അംഗീകരിക്കാത്തത്? എന്റെ ഒരു മുസ്ലിം സഹോദരന്‍ കഴിക്കുന്നതിലും അധികം മാംസാഹാരം ഞാന്‍ ഭക്ഷിക്കുന്നുണ്ട്. പന്നിയിറച്ചി പോലും.

ഞാനൊരു മുസല്‍മാനാണെന്ന് എന്റെ താടി കണ്ട് ഉറപ്പിച്ചെങ്കില്‍ ഞാനിത് ഒഴിവാക്കാനേ പോകുന്നില്ല; തരുണ്‍ തോമസ് കട്ടക്കലിപ്പിലാണ്

നമ്മുടെ രാജ്യത്ത് മുസ്ലീം മതവിഭാഗക്കരോടുള്ള അകല്‍ച്ച അല്ലെങ്കില്‍ അയിത്തം എത്രമാത്രം പ്രകടമാകാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് തന്റെ നേരിട്ടുള്ള അനുഭവത്തില്‍ നിന്നും കോട്ടയം സ്വദേശി തരുണ്‍ തോമസ്‌ പറയുന്നു. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയുടെ പ്രാന്തനഗരമായ വസായിയിൽ നടന്ന സംഭവമാണിത്.

പുതിയ വീട് വാങ്ങാനായി ചെന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് തരുണ്‍ തന്‍റെ എഫ്.ബിയിലൂടെ പങ്കു വയ്ക്കുന്നത്. തരുണിന്റെ നീണ്ട താടി കണ്ട എസ്റ്റേറ്റ്‌ മാനേജര്‍ ഒന്നുറപ്പിച്ചു- ഇയാള്‍ ഒരു മുസല്‍മാനാണ്, അതിനാല്‍ ഇയാള്‍ക്ക് വീടില്ല! ഞങ്ങള്‍ ഇവിടെ മുഹമ്മദീയര്‍ക്കു വീട് നല്‍കില്ല എന്ന് ഉറക്കെ പറയാനും അയാള്‍ക്ക് മടിയുണ്ടായിരുന്നില്ല.

നമ്മുടെ രാജ്യത്തിന്റെ ഈ മതസ്പര്‍ധ എന്തിനുള്ള നാശമായിരിക്കുമെന്നു ഇനി കണ്ടു തന്നെ അറിയണം.

തരുണ്‍ തോമസിന്റെ എഫ്.ബി പോസ്റ്റ്‌ പരിഭാഷ വായിക്കാം:

വസായിലെ പുതിയ ഫ്ലാറ്റുകള്‍ കാണാനായി ഞങ്ങള്‍ അവിടെ ചെന്നു. എസ്റ്റേറ്റ്‌ മാനേജറിന്റെ സംശയാസ്പദമായ നോട്ടമാണ് ഞങ്ങളെ വരവേറ്റത്. ഓഫീസില്‍ കയറിയപ്പോള്‍ തന്നെ എന്റെ പേര് പോലും ചോദിക്കാതെയും ഇരിക്കാന്‍ ആവശ്യപ്പെടാതെയും അയാള്‍ പറഞ്ഞ ഒരു വിഡ്ഢിത്തമുണ്ട്- ഇവിടെ ഞങ്ങള്‍ മുഹമ്മദീയര്‍ക്കു വീടുകള്‍ നല്‍കാറില്ല!

എന്താണ് എന്റെ രാജ്യത്തിന്‌ സംഭവിക്കുന്നത്‌? ഞാന്‍ ഒരു മുസല്‍മാനാണെയെന്ന് എന്റെ താടിയാണ് അയാളെ തോന്നിപ്പിച്ചതെങ്കില്‍ സമീപകാലത്തൊന്നും ഞാന്‍ ഇത് ഒഴിവാക്കാന്‍ പോകുന്നില്ല. എന്താ...എന്റെ മുസ്ലിം സഹോദരങ്ങള്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലേ?

മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ നാളെ റോഡുകളെയും ക്രിസ്ത്യന്‍ റോഡുകള്‍ , ഹിന്ദു റോഡുകള്‍ മുസ്ലിം റോഡുകള്‍ എന്നിങ്ങനെ മതത്തെ അടിസ്ഥാനമാക്കി വിഭജിച്ചു നല്‍കു.അപ്പോള്‍ പിന്നെ അന്യമതസ്ഥരാരും ആ വഴി വരിക പോലുമില്ലെല്ലോ?

മതം തിരിച്ചുള്ള ഈ നാണംകെട്ട വിഭജനത്തെ പിന്തുണയ്ക്കുന്നവരോട് ലജ്ജ തോന്നുന്നു. ജനനം കൊണ്ടു ഞാനൊരു ക്രിസ്ത്യാനിയാണ്. ഒരു ക്രൈസ്തവനെ നിങ്ങള്‍ സമൂഹത്തില്‍ അംഗീകരിക്കുന്നുവെങ്കില്‍ എന്തുക്കൊണ്ടാണ് മുസല്‍മാനെ അംഗീകരിക്കാത്തത്? എന്റെ ഒരു മുസ്ലിം സഹോദരന്‍ കഴിക്കുന്നതിലും അധികം മാംസാഹാരം ഞാന്‍ ഭക്ഷിക്കുന്നുണ്ട്. പന്നിയിറച്ചി പോലും.

നിന്റെ സഹോദരനെ സ്നേഹിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും നിന്ന് നിന്റെ മതവിശ്വാസം പിന്നോട്ടു വലിക്കുന്നെങ്കില്‍ ഒരു പുനര്‍ചിന്തനത്തിനു സമയമായി. ഇങ്ങനെ പെരുമാറും മുന്‍പേ കുറഞ്ഞപക്ഷം ഈ പാട്ടെങ്കിലും ഒന്നു മൂളി നോക്കു...

ഈശ്വര്‍ അള്ളാഹ് സബ് തെരെ നാം...സബ്കോ സന്മതി ദേ ഭഗവാന്‍! (രഘുപതി രാഘവ രാജാറാം...)


Read More >>