ആരാണ് ഹര്‍ജിത് സജ്ജന്‍? എന്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം വിവാദമാകുന്നത്?

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് 'ഖാലിസ്ഥാനി അനുകൂലി'യെന്നു വിശേഷിപ്പിച്ചു ഹര്‍ജിതുമായുള്ള കൂടിക്കാഴ്ച നിഷേധിക്കുവാന്‍ തക്ക അപകടകാരിയാണോ ഇദ്ദേഹം?

ആരാണ് ഹര്‍ജിത് സജ്ജന്‍? എന്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം വിവാദമാകുന്നത്?

പഞ്ചാബ് സ്വദേശിയായ കനേഡിയന്‍ പ്രതിരോധ വകുപ്പ് മന്ത്രി 46 കാരനായ ഹര്‍ജിത് സജ്ജന്‍ ഏപ്രില്‍ 17 ന് ഇന്ത്യയില്‍ എത്തുന്നതിനു മുമ്പു തന്നെ വിവാദങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് 'ഖാലിസ്ഥാനി അനുകൂലി'യെന്നു വിശേഷിപ്പിച്ചു ഹര്‍ജിതുമായുള്ള കൂടിക്കാഴ്ച നിഷേധിച്ചു കഴിഞ്ഞിരിക്കയാണ്.

ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയില്‍ അംഗമായ ഈ മനുഷ്യന്‍ ആരാണ്? എന്താണ് ഇദ്ദേഹത്തിന്റെ നാള്‍വഴികള്‍?

രാഷ്ട്രീയം:

കാനഡ ലിബറല്‍ പാര്‍ട്ടിയംഗമായ ഹര്‍ജിത് 2015 ല്‍ ട്രൂഡോ മന്ത്രിസഭയില്‍ പ്രതിരോധവകുപ്പിന്റെ ചുമതലയോടെ അംഗമായി. വാന്‍കൂവര്‍ സൗത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ഇദ്ദേഹം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ വൈ യന്‍ഗിനെ പരാജയപ്പെടുത്തിയാണ് ഹർജിത് ജനപ്രതിനിധിയാകുന്നത്.

തീവ്രവാദ അനുഭാവം?

ബ്രിട്ടീഷ് കൊളംബിയിലെ ഒരു നല്ല ശതമാനം സിഖ് ലിബറുകള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2014ല്‍ നടന്ന യോഗങ്ങളില്‍ ബഹിഷ്കരണ സ്വഭാവം പ്രകടിപ്പിച്ചിരുന്നു. വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്റെ (WSO) സ്വാധീനത്തില്‍ ട്രൂഡോ അകപ്പെട്ടു പോയി എന്നരോപിച്ച് അവര്‍ ഹര്‍ജിത്തിനെ ലിബറല്‍ പാര്‍ട്ടിയുടെ സിഖ് താരമായി ഉയര്‍ത്തിക്കാട്ടി. ലിബറല്‍ എം.പി.ബര്‍ജ് ദഹനായിരുന്നു അതുവരെ അവരുടെ നേതാവ്.

താന്‍ വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷനിലെ അംഗമാണ് എന്ന ആരോപണം ഹര്‍ജിത്ത് നിഷേധിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ പിതാവ് കുന്ദന്‍ സിംഗ് WSO ബോര്‍ഡംഗമായിരുന്നു.

സൈനിക ജീവിതം

കനേഡിയന്‍ കരസേനയില്‍ നിന്നും വിരമിച്ച ലെഫ്റ്റനന്റ് കേണലാണ് ഹര്‍ജിത്ത് സജ്ജന്‍. ബോസ്നിയ- ഹെർസിഗോവിനിയയില്‍ തന്റെ യുദ്ധപാടവം പ്രകടമാക്കിയ ഇദ്ദേഹം അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറില്‍ മൂന്നു പ്രാവശ്യം നിയമിതനായിരുന്നു. 2013ലെ മെറിറ്റോറിയോസ് സേവന മെഡല്‍ അടക്കം പല സൈനിക ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കാണ്ടഹാറില്‍ താലിബാന്‍ സ്വാധീനം നിയന്ത്രിക്കുവാന്‍ കഴിഞ്ഞതിനുള്ള അംഗീകാരമായിരുന്നു ഇത്. ബ്രിട്ടീഷ്‌ കൊളമ്പിയയില്‍ ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ എ.ഡി.സിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പൊലീസ് ഓഫീസര്‍

വാന്‍കൂവര്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ്റില്‍ ഹര്‍ജിത് 11 വര്‍ഷക്കാലം പൊലീസ് ഓഫീസറായിരുന്നു. ക്രിമിനല്‍ കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള ഡിറ്റക്റ്റീവ് കോണ്‍സ്റ്റബിളായിട്ടായിരുന്നു ഹർജിത് ഈ ജോലിയില്‍ നിന്നും വിരമിച്ചത്. സുരക്ഷാ വിദഗ്ദ്ധനായ ഇദ്ദേഹം അമേരിക്കയിലും കാനഡയിലും ഇതുമായി ബന്ധപ്പെട്ട പല ഉന്നത സെമിനാറുകളിലും ക്ഷണിതാവായിരുന്നു.

ജീവിതം

പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ജില്ലയില്‍ ബോംബേലി ഗ്രാമത്തിലായിരുന്നു ജനനം. 1976ല്‍ അഞ്ചു വയസുള്ളപ്പോള്‍ ഹർജിതിന്റെ കുടുംബം കാനഡയിലേക്കു ചേക്കേറി. കാനഡയിലെ വാന്‍കൂവര്‍ സെന്‍ട്രല്‍ സ്കൂളില്‍ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് കാനഡയില്‍ തന്റെ കരിയര്‍ പടുത്തുയര്‍ത്തി.

(കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്)

Read More >>