ആഹാന കൃഷ്ണകുമാറിന്റെ മ്യൂസിക് ആൽബം റിലീസ് ചെയ്തു

കാട്രെ എൻ വാസൽ വന്താൽ, കാട്രിൻ മൊഴി എന്നീ രണ്ടു തമിഴ് ഗാനങ്ങളും, കാറ്റേ നീ വീശരുതിപ്പോൾ എന്ന മലയാള ഗാനവും ഉള്ള ഈ മ്യൂസിക് വീഡിയോ ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചത് അഹാനയും വർക്കി ആൻഡ് ഫ്രണ്ട്സ് എന്ന മ്യൂസിക് ബാൻഡ് അംഗങ്ങളും ചേർന്നാണ്.

ആഹാന കൃഷ്ണകുമാറിന്റെ മ്യൂസിക് ആൽബം റിലീസ് ചെയ്തു

യുവനടി അഹാന കൃഷ്ണകുമാർ പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. മ്യൂസിക് ആൽബം തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌ക ഷെട്ടി പ്രകാശനം ചെയ്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനുഷ്‌ക മ്യൂസിക് ആൽബം പ്രകാശനം ചെയ്തത്. അഹാനയ്ക്കും കൂട്ടർക്കും ഭാവുകങ്ങൾ നേർന്നതിനൊപ്പം പുതിയ സംരംഭങ്ങളെ സ്വാഗതവും ചെയ്യുന്നുണ്ട് അനുഷ്‌ക.


കാട്രെ എൻ വാസൽ വന്താൽ, കാട്രിൻ മൊഴി എന്നീ രണ്ടു തമിഴ് ഗാനങ്ങളും, കാറ്റേ നീ വീശരുതിപ്പോൾ എന്ന മലയാള ഗാനവും ഉള്ള ഈ മ്യൂസിക് വീഡിയോ ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചത് അഹാനയും വർക്കി ആൻഡ് ഫ്രണ്ട്സ് എന്ന മ്യൂസിക് ബാൻഡ് അംഗങ്ങളും ചേർന്നാണ്. ശ്യാമ പ്രസാദ് എം.എസ് സംവിധാനം ചെയ്ത ഈ മ്യൂസിക് വീഡിയോയിലെ ദൃശ്യങ്ങൾ ഒരുക്കിയത് നിമിഷ് രവി ആണ്.

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ ഫർഹാൻ ഫാസിലിന്റെ നായികയായാണ് അഹാന അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ടൊവിനോ തോമസിനൊപ്പം ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഇനി അഭിനയിക്കുക.

Read More >>