ചൂടു സഹിക്കാതെ വിരണ്ട കുതിര ഓടുന്ന കാറിൽ ചാടിക്കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

രാജസ്ഥാനിലെ ഹസന്‍പുരയില്‍ റോഡരികില്‍ കെട്ടിയ കുതിരയാണ് ചൂട് സഹിക്കാനാകാതെ ഓടുന്ന കാറിനുള്ളില്‍ ചെന്നു ചാടിയത്. കാറിന്റെ മുന്‍ വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു.

ചൂടു സഹിക്കാതെ വിരണ്ട കുതിര ഓടുന്ന കാറിൽ ചാടിക്കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

ചൂട് സഹിക്കാനാകാതെ റോഡിലൂടെ ഓടിയ കുതിര ചാടി കയറിയത് ഓടുന്ന കാറില്‍. രാജസ്ഥാനിലെ ഹസന്‍പുരയിലാണ് സംഭവം. വെള്ളവും ഭക്ഷണവും കൊടുത്ത് റോഡരികിലാണ് കുതിരക്കാരന്‍ കുതിരയെ കെട്ടിയിരുന്നത്. 43 ഡിഗ്രി ചൂട് സഹിക്കാനാകാതെ കെട്ടു പൊട്ടിച്ച് റോഡിലൂടെ കുതിര ഓടുകയായിരുന്നു.

അക്രമാസക്തനായി ഓടിയ കുതിരയില്‍ നിന്ന് രക്ഷപ്പെടാന്‍ കാല്‍ നടയാത്രക്കാരും ഓടിമാറുകയായിരുന്നു. സിവില്‍ ലൈനിലെ ജേക്കബ് റോഡിലെത്തിയ കുതിര ആദ്യം സൈക്കിള്‍ യാത്രക്കാരനെ ഇടിക്കുകയായിരുന്നു. വീണ്ടും ചാടിയോടിയപ്പോള്‍ ചെന്നു ചാടിയത് ഓടുന്ന കാറിനുള്ളില്‍. കുതിരയുടെ ചാട്ടത്തില്‍ കാറിന്റെ മുന്‍ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു.

കുതിരയ്ക്കും കാര്‍ ഡ്രൈവര്‍ പങ്കജ് ജോഷിക്കും പരിക്കേറ്റു. പ്രദേശവാസികള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. വനംവകുപ്പ് അധികൃതരും വൈകാതെ സംഭവസ്ഥലത്തെത്തി. കാര്‍ഡ്രൈവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പുറത്തെടുക്കുകയായിരുന്നു. കുതിരയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുതിരയ്ക്ക് കാര്യമായ പരിക്കില്ലെന്ന് സ്ഥലത്തെത്തിയ ഡോക്ടര്‍ അരവിന്ദ് മാഥൂര്‍ പറഞ്ഞു. ചൂട് സഹിക്കാവുന്നതിലും അപ്പുറമായാല്‍ കുതിര ഇത്തരത്തില്‍ പെരുമാറുമെന്ന്അദ്ദേഹം വ്യക്തമാക്കി.

വീഡിയോ കാണാം