കുട്ടികളെ കെെകളിലാക്കി കിം​ഗ്കോങ് ;വരാ ഫെസ്റ്റിവലിന് തുടക്കമായി

ആഴ്ചകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നൂറോളം കലാകാരന്മാർ ഭീമാകാന്മാരായ മൃ​ഗങ്ങളെ ഫെസ്റ്റിവലിൽ അണിയിച്ചൊരുക്കുന്നത്.

കുട്ടികളെ കെെകളിലാക്കി കിം​ഗ്കോങ് ;വരാ ഫെസ്റ്റിവലിന് തുടക്കമായി

ആഴ്ചകൾ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങൾ ഇവിടെ തുടങ്ങുകയായി. കുട്ടികള്‍ അവരവരുടെ വീടുകളിലെത്തിയിരിക്കുന്നു. ദിനംപ്രതി ഉയരുന്ന താപനില തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ശാന്തമായ സ്വന്തം ഗ്രാമങ്ങളില്‍ അവര്‍ ഒഴിവുകാലം ഉത്സവമാക്കുകയാണ്. അടുത്തുള്ള വിശാലമായ പാടങ്ങളില്‍ കൊയ്ത്തുകാലം കഴിഞ്ഞിരിക്കുന്നു. ഗോതമ്പുകതിരുകളുടെ കത്തിയെരിയുന്ന കുറ്റികള്‍ ചുറ്റും ഉയര്‍ത്തുന്നത് അസുഖകരമായ മണം. പഴയ ഒാർമ്മകൾ അനുസ്മരിപ്പിക്കുന്ന പാടങ്ങളില്‍ പച്ചപ്പിന്‍റെയും വിളവെടുപ്പിന്‍റെയും സുഖകരമായ പഴയ ഓര്‍മ്മകള്‍ ബാക്കിയാവുന്നു. ഇനി ആഘോഷ ദിനങ്ങളാണ്.


വടക്കൻ ജപ്പാനിലെ നി​ഗാറ്റ ​ഗ്രാമത്തിലാണ് ആഴ്ചകളോളം നിൽക്കുന്ന ​വരാ ആർട്ട് ഫെസ്റ്റിവലിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്. സാധാരണഗതിയിൽ ഫെസ്റ്റിവൽ കാണുമ്പോൾ നമ്മളിൽ പല കാര്യങ്ങളാണ് മനസ്സിൽ തെളിഞ്ഞുവരുന്നത്. എന്നാൽ ഇവിടെ കാര്യങ്ങൾ എല്ലാം വ്യത്യസ്തതയുണ്ട്. നെല്ല് വേർ തിരിച്ചെടുത്തതിന് ശേഷം വെെക്കോൾ കൊണ്ട് രൂപങ്ങൾ ഉണ്ടാക്കുകയാണ് ​​ഗ്രാമത്തിലെ കലാകാരന്മാർ. ഒന്നും രണ്ടു അല്ല...ഭീമാകാരമായ നിരവധി മൃ​ഗങ്ങളുടെ രൂപങ്ങൾ. 2008 മുതലാണ് ​ഗ്രാമത്തിൽ ഫെസ്റ്റിവലിന് തുടക്കമാകുന്നത്. വെെക്കോലിന്റെ പ്രാധാന്യം മനസിലാക്കാനുള്ള സന്ദർഭമാണ് ഫെസ്റ്റിവൽ, പ്ലാസ്റ്റിക്കിന്റെ ഉപയോ​ഗം കുറയ്ക്കുന്നതിനും, വൈക്കോൽ എങ്ങനെ നിത്യജീവിതത്തിൽ ഉൾപ്പെടുത്താം എന്നും ആർട്ട് ഫെസ്റ്റിവൽ ചൂണ്ടിക്കാട്ടുന്നുണ്ട്.


എെശ്വര്യത്തിന്റെയും സമൃദിയുടെയും ​ഗ്രാമത്തിലെ ജനങ്ങൾ എല്ലാവരും ഒത്തുചേരുന്ന നിമിഷമാണ് വരാ ഫെസ്റ്റിവൽ. ആഴ്ചകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നൂറോളം കലാകാരന്മാർ ഭീമാകാന്മാരായ മൃ​ഗങ്ങളെ ഫെസ്റ്റിവലിൽ അണിയിച്ചൊരുക്കുന്നത്. ഫെസ്റ്റിവലവിൽ ​ഗ്രാമവാസികൾക്കൊപ്പം നിരവധി വിനോദസഞ്ചാരികളും ഇവിടെക്ക് എത്തുന്നുണ്ട്. ആന, കണ്ടാമൃ​ഗം,സിംഹം, ​ഗോറില്ല, കാള, മുതല തുടങ്ങി മൃ​ഗങ്ങളുടെ രൂപങ്ങൾ ആരെയും വിസ്മയിപ്പിക്കുന്ന തരത്തിൽ ‍സഞ്ചാരികളെ കാത്ത് നിൽപ്പുണ്ടാവും.


Read More >>