കേരളത്തില്‍ 159 വര്‍ഷങ്ങള്‍ക്കു ശേഷം 'കായംകുളം കൊച്ചുണ്ണിയെ തേടി' പരസ്യം

1859ല്‍ കൊല്ലപ്പെട്ടയാള്‍ക്കായി ഇപ്പോള്‍ പരസ്യം നല്‍കിയിരിക്കുന്നത് എന്തിനെന്ന് അമ്പരക്കുന്നവര്‍ക്ക് പിന്നീടാണ് കാര്യം മനസിലാവുക

കേരളത്തില്‍ 159 വര്‍ഷങ്ങള്‍ക്കു ശേഷം കായംകുളം കൊച്ചുണ്ണിയെ തേടി പരസ്യം

159 വര്‍ഷങ്ങള്‍ക്കു മുമ്പ് ജയിലില്‍ കൊല്ലപ്പെട്ട കായംകുളം കൊച്ചുണ്ണിയെ തേടി കേരളത്തിന്റെ മുക്കിലും മൂലയിലും വാണ്ടഡ് പരസ്യം. 41-ാം വയസിലാണ് പാവങ്ങളുടെ പക്ഷത്തു നിന്ന മോഷ്ടാവായ കൊച്ചുണ്ണിയെ ചതിവില്‍ കീഴടക്കി തിരുവിതാംകൂർ പൊലീസ് കൊലപ്പെടുത്തുന്നത്. 1859ല്‍ കൊല്ലപ്പെട്ടയാള്‍ക്കായി ഇപ്പോള്‍ പരസ്യം നല്‍കിയിരിക്കുന്നത് എന്തിനെന്ന് അമ്പരക്കുന്നവര്‍ക്ക് പിന്നീടാണ് മനസിലാവുക അത്, നിവിന്‍ പോളി നായകനായ പുതിയ സിനിമയുടെ പരസ്യമാണെന്ന്.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ കായംകുളം കൊച്ചുണ്ണിക്കു വേണ്ടിയാണ് വ്യത്യസ്തമായ പരസ്യം അവതരിപ്പിച്ചിരിക്കുന്നത്. ഓണത്തിനു റിലീസ് ചെയ്യുന്ന സിനിമയുടെ പ്രചാരണം ആരംഭിച്ചിരിക്കുന്നത് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി വേഷത്തില്‍ വാണ്ടഡ് പരസ്യം എഴുതി ചേര്‍ത്താണ്. പിടികിട്ടാ പുള്ളികള്‍ക്കായി പരസ്യം പതിക്കുന്ന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരസ്യമുണ്ട്.

കായംകുളം കൊച്ചുണ്ണിയുടെ സമകാലികനായ മറ്റൊരു ചരിത്ര കഥാപാത്രമായ ഇത്തിക്കര പക്കിയായി സിനിമയില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. ബോബി- സഞ്ജയ് ആണ് രചയിതാക്കള്‍.

Read More >>