ഇനി പത്ത് വര്‍ഷത്തേയ്ക്ക് സിനിമാസംവിധാനം വേണ്ട: ധനുഷിനോട് രജനീകാന്ത്

ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ പവര്‍ പാണ്ടി രജനിയ്ക്കു മാത്രമായി പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമ കണ്ട് അദ്ദേഹം ധനുഷിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു എന്നാണറിയുന്നത്.

ഇനി പത്ത് വര്‍ഷത്തേയ്ക്ക് സിനിമാസംവിധാനം വേണ്ട: ധനുഷിനോട് രജനീകാന്ത്

പത്ത് വര്‍ഷത്തേയ്ക്ക് സിനിമ സംവിധാനം ചെയ്യേണ്ടെന്ന് ധനുഷിനോട് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. പവര്‍ പാണ്ടി സിനിമ കണ്ടതിനു ശേഷമാണ് മരുമകനു അമ്മായിയച്ഛന്‌റെ ഉപദേശം.

ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ പവര്‍ പാണ്ടി രജനിയ്ക്കു മാത്രമായി പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമ കണ്ട് അദ്ദേഹം ധനുഷിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു എന്നാണറിയുന്നത്.

സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ 'വളരെ നന്നായിരിക്കുന്നു ധനുഷ്. ഇനി കുറച്ച് നാളത്തേയ്ക്ക സംവിധാനം ചെയ്യരുത്. ഈ സിനിമ തന്നെ നിങ്ങളുടെ സംവിധാനത്തിന്‌റെ അടയാളമായി കുറേക്കാലം നിലനില്‍ക്കും' എന്ന് രജനി പറഞ്ഞു.

നാടോടി മന്നന്‍ എന്ന സിനിമ സംവിധാനം ചെയ്തു കഴിഞ്ഞ് എംജിആര്‍ കുറേക്കാലം കഴിഞ്ഞാണ് അടുത്ത സിനിമയിലേയ്ക്ക് പോയത്. അതുപോലെ ഈ സിനിമയും ദീഘകാലം നിങ്ങളുടെ സംവിധാനത്തിന്‌റെ തെളിവായി നിലനില്‍ക്കും എന്നും രജനി പറഞ്ഞു.

'നിങ്ങളും ഒരു പത്ത് വര്‍ഷം കഴിഞ്ഞ് സിനിമ ചെയ്യൂ. അതുവരെ പവര്‍ പാണ്ടിയെപ്പറ്റി എല്ലാവരും സംസാരിക്കും,' രജനി സിനിമയുടെ അണിയറക്കാരോട് പറഞ്ഞു.

രാജ് കിരണ്‍ നായകനായി അഭിയിക്കുന്ന പവര്‍ പാണ്ടി ഏപ്രില്‍ 14 നാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ധനുഷിന്‌റെ പിതാവായ കസ്തൂരിരാജ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ നായകനും രാജ് കിരണ്‍ ആയിരുന്നെന്ന യാദൃശ്ചികതയും ഈ ചിത്രത്തിനുണ്ട്.

Read More >>