സോഷ്യല്‍ മീഡയയിലൊരു 'അരക്കെട്ട്'ചലഞ്ച്

തടി കുറയ്ക്കുന്നതിന് വേണ്ടി ആരോ രൂപപ്പെടുത്തിയ ട്രെന്‍ഡ് ആണെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുണ്ട്. തടിയുള്ളവരെ കളിയാക്കുന്നതിനുള്ള ചലഞ്ചാണെന്നും മറുവാദവും ശക്തമാണ്.

സോഷ്യല്‍ മീഡയയിലൊരു അരക്കെട്ട്ചലഞ്ച്

ഇന്നത്തെക്കാലത്ത് സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കും എളുപ്പം സംഘടിപ്പിക്കാവുന്നതാണ് ചലഞ്ചുകള്‍. പാശ്ചാത്യര്‍ തുടങ്ങിവെച്ച പല ചലഞ്ചുകളും ലോകം മുഴുവന്‍ ഏറ്റെടുത്ത ചരിത്രമുണ്ട്. ലോകപ്രശസ്തരടക്കം പങ്കെടുത്ത ഐസ് ബക്കറ്റ് പോലുളള ചലഞ്ചുകള്‍ ഇതിന് ഉദാഹരണമാണ്. ആരോഗ്യത്തിന് ഹാനീകരമാകുന്ന ചില ചലഞ്ചുകളും ഇക്കൂട്ടത്തില്‍ വന്നിരുന്നു.അതിനൊരു ഉദാഹരണമായിരുന്നു ടൈഡ് പോഡ് ചലഞ്ച്. ടീനേജുകാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ ചലഞ്ചിന് ഒട്ടേറെ വിമര്‍ശനങ്ങളുണ്ടായി. ടൈഡ് വാഷിങ് പൗഡര്‍ തിന്നുന്നത് ഫോട്ടോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പോസ്‌ററു ചെയ്യുക എന്നതായിരുന്നു ഈ ചലഞ്ചിന്റെ രീതി.വേയ്‌സ്റ്റ് ചലഞ്ചാണ് വിദേശ രാജ്യങ്ങളിള്‍ ഇപ്പോള്‍ പ്രചാരത്തിലേക്കുയരുന്നത്. പുരുഷന്‍ കാമുകിയുടെ അരക്കെട്ടിലൂടെ കൈചുറ്റി ഗ്ലാസില്‍ വെള്ളം കുടിക്കുന്നതിനാണ് വെയ്‌സ്റ്റ് ചലഞ്ചെന്നു പറയുന്നത്. മെലിഞ്ഞ ദമ്പതികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ചലഞ്ച് ചെയ്യാന്‍ നിരവധി പേരാണ് കടന്നുവരുന്നത്. നന്നായി മെലിഞ്ഞ കാമുകിയുള്ളവര്‍ ഗ്ലാസില്‍ നിന്നും കുടിക്കും. അല്ലാത്തവര്‍ മഗ്ഗും വൈന്‍ ഗ്ലാസും ബിയര്‍ ഗ്ലാസുമൊക്കെ ഉപയോഗിക്കും. ഒട്ടേറെവിമര്‍ശനങ്ങളും ഈ ചലഞ്ചിനുണ്ട്.എങ്ങനെയാണ് ഈ ചലഞ്ച് രൂപപ്പെട്ടതെന്ന് ആര്‍ക്കും അറിയില്ല. തടി കുറയ്ക്കുന്നതിന് വേണ്ടി ആരോ രൂപപ്പെടുത്തിയ ട്രെന്‍ഡ് ആണെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുണ്ട്. തടിയുള്ളവരെ കളിയാക്കുന്നതിനുള്ള ചലഞ്ചാണെന്നും മറുവാദവും ശക്തമാണ്.


Read More >>