സീറോ ​ഗ്രാവിറ്റിയിൽ ഒരു നിശാപാർട്ടി; വീഡിയോ കാണാം

ഇവന്റ് കമ്പനിയായ ബിഗ് സിറ്റി ബീറ്റ്‌സ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി ചേര്‍ന്നാണ് ഇത്തരമൊരു വ്യത്യസ്ത പാര്‍ട്ടി സംഘടിപ്പിച്ചത്.

സീറോ ​ഗ്രാവിറ്റിയിൽ ഒരു നിശാപാർട്ടി; വീഡിയോ കാണാം

ശൂന്യാകാശത്തെപോലെ സീറോ ​ഗ്രാവിറ്റിയിൽ ഒഴുകി നടക്കുന്ന നിശാപാർട്ടി. ഇന്നേവരെ ആരും കൊണ്ടുവരാത്ത പുതുമയാണ് സീറോ ​ഗ്രാവിറ്റിയിൽ നിശാക്ലബ് സംഘടിപ്പിച്ചത്. ബെര്‍ലിനിലെ വേള്‍ഡ് ക്ലബ്ബ് ഡോം. വേള്‍ഡ് ക്ലബ്ബ് സീറോ ഗ്രാവിറ്റി ഡോം എന്നപേരിലാണ് ഇവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് നിശാപാർട്ടി നടത്തിയത്. ശൂന്യാകാശത്ത് അല്ലെങ്കിലും ശൂന്യാകാശത്തെ പോലെ തന്നെ ഒഴുകി നടക്കാന്‍ ഈ പാര്‍ട്ടി അവസരം നല്‍കി. ഇവന്റ് കമ്പനിയായ ബിഗ് സിറ്റി ബീറ്റ്‌സ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി ചേര്‍ന്നാണ് ഇത്തരമൊരു വ്യത്യസ്ത പാര്‍ട്ടി സംഘടിപ്പിച്ചത്.


ബഹിരാകാശ യാത്രികരെപ്പോലെ ഒഴുകി നടന്നുള്ള അനുഭവം 90 മിനിറ്റോളം തുടര്‍ന്നു. നാല് മണിക്കൂര്‍ നീണ്ട പറക്കലില്‍ ശൂന്യാകാശ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചാണ് അംഗങ്ങള്‍ക്ക് പ്രത്യേക പാര്‍ട്ടി ഒരുക്കിയത്. ലോക പ്രസിദ്ധനായ ഡിജെ സ്റ്റീവ് അവോകിയെയും ഡബ്ല്യൂ ആന്‍ഡ് ഡബ്ല്യൂയെയും മറ്റ് 20 പേരെയും കൊണ്ടാണ് ജര്‍മ്മനിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ക്ലബ്ബ് സംഘം യാത്ര പുറപ്പെട്ടത്. 30,000 അപേക്ഷകരില്‍ നിന്നായി 50 പേരെയാണ് തെരഞ്ഞെടുത്തത്. 6000 ഡോളർ മുടക്കിയാൽ സീറോ ​ഗ്രാവിറ്റി നിശാപാർട്ടിക്ക് ഇനിയും അവസരം നൽകുന്നുണ്ട്.


Read More >>