പ്രളയം വന്നാൽ എന്താവും അവസ്ഥ; വൈറലായി കാലാവസ്ഥാ റിപ്പോർട്ടിംഗ്

മിക്സഡ് റിയാലിറ്റിയുടെ സാധ്യതകൾ ഉപയോഗിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

പ്രളയം വന്നാൽ എന്താവും അവസ്ഥ; വൈറലായി കാലാവസ്ഥാ റിപ്പോർട്ടിംഗ്

ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ഭീതിയിലാണ് അമേരിക്ക. മണിക്കൂറിൽ 150 കിലോമീറ്ററിലേറെ ആഞ്ഞുവീശുന്ന ചുഴലിക്കാറ്റ് നോർത്ത് കരോലിനയിലാണ് ആദ്യമെത്തിയത്. അമേരിക്കയെ വിറപ്പിച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിനൊപ്പം വാർത്തകളിൽ ഇടം പിടിക്കുകയാണ് ചുഴലിക്കാറ്റ് റിപ്പോർട്ട് ചെയ്ത അമേരിക്കൻ മാധ്യമവും.

ദ വെതർ ചാനലിന്റെ കാലാവസ്ഥ റിപ്പോർട്ടിംഗാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫ്ലോറൻസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കിട്ടയപ്പോൾ തന്നെ കാറ്റ് ശക്തമായാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വ്യക്തമായി കാണിച്ച് തരികയായിരുന്നു ചാനൽ ചെയ്തത്. വെള്ളപ്പൊക്കവും ചുഴലിക്കാറ്റുമെല്ലാം മുന്നിൽ കാണുന്നതുപോലെയുള്ള പ്രതീതി ഈ ദൃശൃങ്ങൾ പ്രക്ഷകർക്ക് നൽകി.

വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലത്ത് നിന്നും റിപ്പോർട്ട് ചെയ്യുന്നതുപോലെയാണ് കാണുന്നവർക്ക് തോന്നുക. അവതാരകരുടെ ചുറ്റും വെള്ളം. വെള്ളം മൂന്നടി ഉയരുമ്പോൾ എന്ത് സംഭവിക്കും, 9 അടിയായാൽ എന്തെല്ലാം അപകടങ്ങൾ ഉണ്ടാകും , കാറുകളും കെട്ടിടങ്ങളും മരങ്ങളുമൊക്കെ എങ്ങനെയാകും എന്നൊക്കെ റിപ്പോർട്ടിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു.

മിക്സഡ് റിയാലിറ്റിയുടെ സാധ്യതകൾ ഉപയോഗിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വലിയ അപകട സാധ്യതകൾ മുന്നിൽകണ്ട് പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകുകയുമാണ് ചാനൽ. നാലു മില്യണിൽ അധികം ആളുകളാണ് ട്വിറ്ററിൽ മാത്രം ഈ വീഡിയോ കണ്ടത്.


Read More >>