ക്യാപ്റ്റനായി ആദം; വീഡിയോ കാണാം

ഒരു ദിവസത്തേയ്ക്കായിരുന്നു ആദം ക്യാപ്റ്റന്റെ വേഷം അണിഞ്ഞത്.ട്രെയിനിങ് അക്കാദമിയിലേക്ക് ക്ഷണിച്ചുവരുത്തി എയർബസ് എ380യുടെ പൈലറ്റായത്.

ക്യാപ്റ്റനായി ആദം; വീഡിയോ കാണാം

വിമാനം പറത്തേണ്ടത് എങ്ങനെയാണെന്ന് പൈലറ്റിന് പറഞ്ഞുകൊടുക്കുന്ന ആറുവയസുകാരന്‍റെ വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റായത് നമ്മൾ എല്ലാവരും കണ്ടതാണ്. ഇപ്പോൾ ആദമിന്റെ സ്വപ്നം യാഥർത്ഥ്യമായിരിക്കുന്നു. ആദം എയർബസ് എ380 സിമുലേറ്റർ പെെലറ്റായി. ഒരു ദിവസത്തേയ്ക്കായിരുന്നു ആദം ക്യാപ്റ്റന്റെ വേഷം അണിഞ്ഞത്.ട്രെയിനിങ് അക്കാദമിയിലേക്ക് ക്ഷണിച്ചുവരുത്തി എയർബസ് എ380യുടെ പൈലറ്റായത്.


അഞ്ചു മണിക്കൂറിലധികം സമയം കുട്ടിപൈലറ്റായി ആദം തിളങ്ങി. ഇതിന്റെ വിഡിയോയും ഇത്തിഹാദ് പുറത്തുവിട്ടു.പൈലറ്റുമാരും ക്യാബിൻ ക്രൂ മെബർമാരും നേരിട്ടെത്തി ആദമിനെ സ്വീകരിച്ചു. പെെലറ്റുമാരോടപ്പം ആദം യാത്ര നന്നായി ആസ്വദിച്ചെന്നാണ് പിതാവ് മുഹമ്മദ് അമീർ പറഞ്ഞത്. അടിയന്തരകഘട്ടങ്ങളിൽ വിമാനം എങ്ങനെയാണ് കൈകാര്യം ചെയ്യുന്ന കാര്യങ്ങളാണ് ആദം കൂടുതലും ചോദിച്ചറിഞ്ഞതെന്ന് പെെലറ്റുമാരും വ്യക്തമാക്കി. മൊറോക്കോയിൽ നിന്നും അബുദാബിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആദം പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.Read More >>