അടിച്ചാ തിരിച്ചടിക്കുന്ന ജാതിയാ:ജനാല തകർക്കാൻ ശ്രമിച്ച മോഷ്ടാവിന് പറ്റിയ അമളി;വീഡിയോ

റെസ്റ്റോറന്റിലുണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്

അടിച്ചാ തിരിച്ചടിക്കുന്ന ജാതിയാ:ജനാല തകർക്കാൻ ശ്രമിച്ച മോഷ്ടാവിന് പറ്റിയ അമളി;വീഡിയോ

ഒരു പ്രവർത്തനത്തിന് പ്രതിപ്രവർത്തനം ഉണ്ടാകുമെന്ന് പറയുന്നത് സത്യമാണ്. അത് ഈ ദൃശ്യങ്ങളിൽ നിന്നും വ്യക്തവുമാണ്. മോഷ്ണ ശ്രമത്തിനിടെ മോഷ്ടാവിന് പറ്റിയ അമളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മേരിലാന്റ് പ്രിൻസ് ജോർജ് കൗണ്ടിയിലെ പൊലീസ് പുറത്ത് വിട്ട വീഡിയോ ദൃശ്യമാണ് ഇതോടെ വെെറലാകുന്നത്.

സെപ്റ്റംബർ 20 ന് മേരിലാന്റ് പ്രിൻസ് ജോർജ് കൗണ്ടിയിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് ഇഷ്ടിക കൊണ്ട് മുൻ വശത്തെ ജനാല തകർക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ​ഗ്ലാസിലേക്ക് മൂന്നാം തവണ ഇഷ്ടിക എറിഞ്ഞതോടെയാണ് ഇഷ്ടിക നേരെ തിരിച്ച് മോഷ്ടവിന്റെ മുഖത്തേക്ക് തിരിച്ചടിച്ചത്. ​ബുള്ളറ്റ് പ്രൂഫ് ​ഗ്ലാസ് ആയതിനാലാണ് ഇത്തരത്തിൽ ഇഷ്ടിക തിരിച്ച് വന്ന് മുഖത്തേക്ക് തെറിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റെസ്റ്റോറന്റിലുണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. മുഖത്തടിയേറ്റ് ഏറെ നേരം നിലത്ത് കിടന്നതിന് ശേഷം ഇയാൾ എഴുന്നേറ്റ് പോയതായി പൊലീസ് വ്യക്തമാക്കി.


Read More >>