ഈ വില്ലാളി വീരന്റെ സൂത്രപണി കണ്ടിട്ടുണ്ടോ; വീഡിയോ കാണാം

അമ്പിന്റെ അറ്റം വായു പ്രതിരോധം തീർക്കാനുള്ള ശേഷിയുണ്ടാക്കിയെടുക്കുകയും ഇത് പഠിക്കാൻ വളരെ എളുപ്പമാണെന്നും ആൻഡേഴ്സൺ പറയുന്നു

ഈ വില്ലാളി വീരന്റെ സൂത്രപണി കണ്ടിട്ടുണ്ടോ; വീഡിയോ കാണാം

അകലെനിന്നു ശത്രുവിനെയോ ഇരയെയോ തുരത്താനുതകുന്ന ആയുധമാണ് അമ്പും വില്ലും. കല്ലെറിഞ്ഞോ കുന്തമെറിഞ്ഞോ വീഴ്ത്താനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ അതിന്റെ പതിന്‍മടങ്ങ് കൃത്യതയാണ് അമ്പും വില്ലും പ്രദാനം ചെയ്യുന്നതും. പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ നവീനായുധം വികസിപ്പിക്കപ്പെട്ടതെന്നു കരുതുന്നതും.

എന്നാൽ അമ്പെയ്ത്ത് ഇന്ന് ഒളിംബിക്സ് ഇനം കൂടിയാണ്. ഒരു പ്രത്യേക ദൂരത്തിൽ വച്ചിരിക്കുന്ന വസ്തുവിലോ, ലക്ഷ്യത്തിലോ കൃത്യതയോടെ അമ്പെയ്തുകൊള്ളിക്കുന്ന രീതിയാണ് ഇത്. എന്നാൽ ഡെൻമാർക്കുകാരനായ ലാർസ് ആൻഡേഴ്സൻ ഇതെല്ലാം നിസാരമാണ്. ഒളിഞ്ഞിരിക്കുന്ന വസ്തുവിൽ കൃത്യമായി കൊള്ളിച്ച് ഏവരെയും അമ്പരിപ്പിക്കുകയാണ് ഇപ്പോൾ.


അമ്പിനെ വായുവിലുടെ തിരിച്ച് വിട്ട് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയാണ് ലാർസ്. ഇതിനായി പ്രത്യേകം പഠനം തന്നെ ആൻഡേഴ്സൻ നടത്തി. ഭിത്തിയുടെ പുറകിൽ നിൽക്കുന്ന വസ്തുക്കൾ, ജനകൂട്ടങ്ങളുടെ ഇടയിലാണെങ്കിലും അമ്പെയ്ത്ത് വീഴ്ത്താനും ലാർസിന് കഴിയും. സാധാരണ അമ്പുകൾ ഉപയോഗിച്ച് ഇതുപോലെ ചെയ്യാൻ കഴിയും. പക്ഷേ, അമ്പിന്റെ അറ്റം വായു പ്രതിരോധം തീർക്കാനുള്ള ശേഷിയുണ്ടാക്കിയെടുക്കുകയും ഇത് പഠിക്കാൻ വളരെ എളുപ്പമാണെന്നും ആൻഡേഴ്സൺ തന്റെ വീഡിയോ വിവരണത്തിൽ പറയുന്നു.

Read More >>