ഇത് കടുവയെ പിടിച്ച കരടി; കരടിയുടെ ആക്രമണത്തില്‍ പേടിച്ചോടിയ ഓടിയ കടുവയെ കാണാം

മഹാരാഷ്ട്രയിലെ ടബോഡ നാഷണൽ പാർക്കിലാണ് കടുവയെ ഒാടിച്ചിടിക്കുന്ന വീഡിയോ വെെറലാകുന്നത്.

ഇത് കടുവയെ പിടിച്ച കരടി; കരടിയുടെ ആക്രമണത്തില്‍ പേടിച്ചോടിയ ഓടിയ കടുവയെ കാണാം

കുഞ്ഞിനെ ആക്രമിക്കാൻ വന്ന കടുവയെ ഒാടിച്ചിട്ട് തല്ലി അമ്മ കരടി. മഹാരാഷ്ട്രയിലെ ടബോഡ നാഷണൽ പാർക്കിലാണ് കടുവയെ ഒാടിച്ചിടിക്കുന്ന വീഡിയോ വെെറലാകുന്നത്. നദിയിൽ വെള്ളം കുടിച്ചുകൊണ്ടിരുന്ന കടുവയുടെ അടുത്തേക്ക് അറിയാതെ അമ്മയും കുഞ്ഞും എത്തുകയായിരുന്നു. തുടർന്ന് പതുങ്ങിയിരുന്ന കടുവ കുഞ്ഞിനെ ലക്ഷ്യമാക്കി പായുകയായിരുന്നു.


തന്റെ കുഞ്ഞിനെ ആക്രമിക്കുന്നത് കാണാൻ അമ്മ കരടിക്ക് സാധിച്ചില്ല. പിന്നെ കടുവയെ തുരത്താൻ അമ്മ കരടി കടുവയുമായി ഏറ്റുമുട്ടുകയായിരുന്നു. കരടിയുമായി പിടിച്ച് നിൽക്കാൻ സാധിക്കാതെ വന്നതോടെ കടുവ സ്ഥലം വിടുകയായിരുന്നു, പതിനഞ്ച് മിനിറ്റോളം നീണ്ട ഏറ്റുമുട്ടലിൽ കടുവയ്ക്ക് സാരമായ പരിക്ക് പറ്റി. എന്നാൽ നിറയെ രോമമുള്ളതിനാൽ അമ്മ കരടിയ്ക്ക് കടുവയുടെ ആക്രമത്തിൽ നിന്നും രക്ഷ നേടാൻ സാധിച്ചെന്നും വെെൽഡ് ലെെഫ് കൺസർവേഷൻ പ്രസിഡന്റ് അനീഷ് അന്തേരിയ പറഞ്ഞു.


Read More >>