ബൈക്ക് യാത്രികരെ, കാണാതെ പോകരുത് ഈ സ്മാര്‍ട്ട് ഹെല്‍മറ്റിനെ!

ഇപ്പോഴിതാ ഡിജിറ്റല്‍ ഹെല്‍മറ്റുകള്‍ വരുന്നു. അതും എല്ലാവിധ സുരക്ഷകളും ആധുനിക സംവിധാനത്തോട് കൂടിയതും 360 ഡിഗ്രിയില്‍ കാഴ്ച തരുന്ന ഹെല്‍മറ്റ്

ബൈക്ക് യാത്രികരെ,  കാണാതെ പോകരുത് ഈ സ്മാര്‍ട്ട് ഹെല്‍മറ്റിനെ!

നിരത്തുകളില്‍ ഹെല്‍മറ്റുകള്‍ നിര്‍ബന്ധമാണെങ്കിലും അത് വെക്കുവാന്‍ ബുദ്ധിമുട്ടുള്ളവരാണ് മലയാളികള്‍. പൊലീസ് ചെക്കിങ് സമയത്ത് മാത്രമാണ് ഹെല്‍മറ്റുകള്‍ ധരിക്കുന്നതും. ഗുണനിലവാരം തീരെ കുറഞ്ഞ ഹെല്‍മറ്റുകളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ലോകത്ത് ഇന്ന് റോഡപകടങ്ങളില്‍ ആളുകള്‍ കൂടുതലും മരിക്കുന്നത് മോട്ടോര്‍സൈക്കിള്‍ യാത്രികരുമാണ്.

ഇരുചക്രവാഹനാപകടങ്ങളിൽ പൊതുവേ തലയ്ക്കാണ് കൂടുതല്‍ ക്ഷതമേല്‍ക്കുന്നത്. ഹെല്‍മറ്റുകള്‍ ധരിച്ചാല്‍ കാഴ്ച മറയുന്ന രീതിയാണ് കണ്ടുവരുന്നതും. ഇപ്പോഴിതാ ഡിജിറ്റല്‍ ഹെല്‍മറ്റുകള്‍ വരുന്നു. അതും എല്ലാവിധ സുരക്ഷകളും ആധുനിക സംവിധാനത്തോട് കൂടിയത്. 360 ഡിഗ്രിയില്‍ കാഴ്ച തരുന്ന ഒരു സ്മാര്‍ട്ട് ഹെല്‍മറ്റ് പരിചയപ്പെടുത്താം.


ക്രോസ് ഹെല്‍മറ്റാണ് ഇപ്പോള്‍ മോട്ടോര്‍സൈക്കിള്‍ സ്‌നേഹികളുടെ മുന്നില്‍ സ്മാര്‍ട്ടായി വരുന്നത്. യാത്രികന്റെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് ക്രോസ് ഹെല്‍മറ്റുകളുടെ ലക്ഷ്യം. ആധുനികരീതിയില്‍ 360 ഡിഗ്രിയില്‍ കാഴ്ച വ്യക്തമാക്കുന്ന ക്രോസ് ഹെല്‍മറ്റ് നിരവധി സവിശേഷതകളാണ് നല്‍കുന്നത്. യാത്രികന്‍ സഞ്ചരിക്കേണ്ട ദൂരം, യാത്രികന്‍ മറ്റ് വണ്ടികള്‍ തമ്മിലുള്ള അകലം, വേഗത തുടങ്ങിയ സൂചനകളെല്ലാം സക്രീനില്‍ നിന്നും ഓടിക്കുന്നയാള്‍ക്ക് വ്യക്തമാക്കി കൊണ്ടിരിക്കും.

ഹെല്‍മറ്റ് നിങ്ങളുടെ സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിക്കുന്നതോടെ ജീപിഎസിന് പുറമേ കോളുകള്‍ വിളിക്കുന്നതിനും സ്വീകരിക്കുന്നതിനും പാട്ടുകേള്‍ക്കുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ ശബ്ദമലീനികരണത്തില്‍ നിന്നും ഒരു പരിധിവരെ ക്രോസ് ഹെല്‍മറ്റുകള്‍ സഹായിക്കുന്നു. മെസേജ് സംവിധാനമാണ് ഇതിലെ മറ്റൊരു പ്രത്യേകത.


Read More >>