അറുപത് കിലോമീറ്റർ സ്പീഡിൽ കാറോടിച്ച് ആറുവയസുകാരൻ; വീഡിയോ വെെറൽ

മെർസിഡൻസ് ബെൻസിന്റെ എസ്യൂവിയിലാണ് ആറ് വയസുകാരന്റെ സാഹസിക പ്രകടനം നടന്നത്

അറുപത് കിലോമീറ്റർ സ്പീഡിൽ കാറോടിച്ച് ആറുവയസുകാരൻ; വീഡിയോ വെെറൽ

തിരക്കേറിയ ഹൈവേയിൽ അറുപത് കിലോമീറ്റർ സ്പീഡിൽ വാഹനമോടിക്കുന്ന ആറ് വയസുകാരന്റെ വീഡിയോ വെെറൽ. മോസ്ക്കോയിലെ തിരക്കേറിയ എക്സപ്രസ് ഹെെവേയിലാണ് സംഭവം. മെർസിഡൻസ് ബെസിന്റെ എസ്യൂവിയിലാണ് ആറ് വയസുകാരന്റെ സാഹസിക പ്രകടനം നടന്നത്.@majorka_official എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ അച്ഛൻ തന്നെയാണ് വണ്ടി ഒാടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്.


കുട്ടിയുടെ ബന്ധുവായ അരീനയുടെ മടിയിലിരുത്തിയാണ് കുട്ടി വണ്ടി ഒാടിച്ചതെന്ന് ഡെയലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റീയറിങ് മാത്രമാണ് കുട്ടിയുടെ കെെകളിൽ കൊടുക്കുന്നത്. ചീറിപായുന്ന കാറുകളെയും ട്രെക്കുകളേയും മറികടക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കുട്ടിയെകൊണ്ട് വാഹനം ഒാടിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യവുമായി നിരവധിയാളുകളാണ് രം​ഗത്തെത്തിയത്. മോസ്ക്കോ പൊലീസ് സംഭവത്തെകുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read More >>