ഷോർട്ട്സും ടീഷർട്ടും: ​ഗതാ​ഗതം നിയന്ത്രിച്ച് ലെബനീസ് വനിതാ പൊലീസുകാർ; വീഡിയോ

രാജ്യത്ത് എത്തുന്ന സഞ്ചാരികളെ ആകർഷിക്കാനാണ് ഇത്തരത്തിലുള്ള മാറ്റമെന്ന് മെഡിറ്ററേനിയൻ പ്രാദേശിക ഭരണകൂടത്തിന്റെ വാദം

ഷോർട്ട്സും ടീഷർട്ടും: ​ഗതാ​ഗതം നിയന്ത്രിച്ച് ലെബനീസ് വനിതാ പൊലീസുകാർ; വീഡിയോ

നീളന്‍ പാന്റ്‌സും ഫുള്‍സ്ലീവ് ഷര്‍ട്ടുമിട്ട് വരുന്ന ലെബനീസ് വനിതാ പൊലീസുകാരെയാണ് നമ്മൾ ഇതുവരെ കണ്ടിട്ടുള്ളത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയാവുകയാണ് ഷോര്‍ട്‌സും ടീഷര്‍ട്ടും ധരിച്ച് ട്രാഫിക്ക് നിയന്ത്രിക്കുന്ന ഇതേ ലെബനീസ് വനിതാ പൊലീസുകാരുടെ വീഡിയോ

രാജ്യത്ത് എത്തുന്ന സഞ്ചാരികളെ ആകർഷിക്കാനാണ് ഇത്തരത്തിലുള്ള മാറ്റമെന്ന് മെഡിറ്ററേനിയൻ പ്രാദേശിക ഭരണകൂടത്തിന്റെ വാദം. വിനോദ സഞ്ചാരമേഖലയിൽ ​ഗതാ​ഗതം നിയന്ത്രിക്കുന്ന പൊലീസുകാരെ യാത്രക്കാർ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ്, വ്യത്യസ്തമായ വേഷസംവിധാനത്തിൽ വനിതാ പൊലീസ് എത്തുന്നത്. ഇതിലൂടെ നല്ല മാറ്റം ഉണ്ടാക്കാൻ സാധ്യമാകുമെന്നാണ് മേയർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. മെഡിറ്ററേനിയൻ പ്രദേശത്ത് നിലവിൽ 99 ശതമാനം വനിതാ പൊലീസുകാരും ഷോർട്ട്സും ടീ ഷർട്ടും ധരിച്ച് ജോലിയിൽ പ്രവേശിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വാർത്താമാധ്യമമായ കാർബോണേറ്റഡ് ടിവിയാണ് റിപ്പോർട്ട് ചെയ്തത്.
Read More >>