ഇങ്ങനെ ഒരു മുടിവെട്ട് ജീവിതത്തിൽ കണ്ടിട്ടുണ്ടാകില്ല; വീഡിയോ കാണാം

സെെബീരിയൻ സ്വദേശിയായ ഡാനിയൽ ഇസ്തോമിയാണ് വ്യത്യസ്തമായ മുടി വെട്ടലിൽ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ഇങ്ങനെ ഒരു മുടിവെട്ട് ജീവിതത്തിൽ കണ്ടിട്ടുണ്ടാകില്ല; വീഡിയോ കാണാം

മഴു ഉപയോ​ഗിച്ച് മുടി വെട്ടുന്ന ബാർബറുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ തരം​ഗമാകുന്നത്. കത്രികയ്ക്ക് പകരം മഴു ഉപയോ​ഗിച്ചാണ് യുവാവിന്റെ മുടിവെട്ടൽ. സെെബീരിയൻ സ്വദേശിയായ ഡാനിയൽ ഇസ്തോമിയാണ് വ്യത്യസ്തമായ മുടി വെട്ടലിൽ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്.

മഴു ഉപയോ​ഗിച്ച് രണ്ട് യുവതികളുടെ മുടി മുറിക്കുന്ന വീഡിയോയാണ് ഇപ്പോൾ കാണുന്നവരെ ശ്വസമടക്കി പിടിച്ച് ഇരുത്തുന്നത്. വർഷങ്ങളായി ചെയ്യുന്ന ജോലിയിൽ വ്യത്യസ്തത രീതി കൊണ്ടുവരാനുള്ള ആശയമാണ് ഡാനിയലിനെ കോടാലിയിൽ‌ എത്തിച്ചത്.


കാലങ്ങളായി ചെയ്തുവരുന്ന രീതി ഇപ്പോൾ യുവാക്കൾക്ക് താൽപ്പര്യമില്ലാതായെന്നും ഇപ്പോൾ മഴു എന്ന ആശയം വന്നതോടെ ജോലി കൂടുതൽ ആയാസകരമായെന്നും യുവാവ് പറയുന്നു. കൂടാതെ ഈ രീതി വളരെ സുരക്ഷിതമാണെന്നും ചില ജ്യാമിതിയ അളവുകളുടെ അടിസ്ഥാനത്തിലാണ് മുടി മുറിക്കുന്നതെന്നും യുവാവ് പറഞ്ഞു.

പാകിസ്ഥാനില്‍ വ്യത്യസ്ഥനായ ഒരു ബാര്‍ബര്‍ ഇതുപോലെ ശ്രദ്ധനേടിയിരുന്നു. ലാഹോര്‍ സ്വദേശിയായ സാദിഖ് അലിയാണ് ജോലിയിലെ തന്റെ വൈദഗ്ദ്ധ്യം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയത്. ഒരേസമയം 15 കത്രികകള്‍ ഉപയോഗിച്ചാണ് ഈ യുവാവ് മുടി മുറിക്കുന്നത്. 20 മിനിട്ടു കൊണ്ട് മുടി മുറിച്ച് യുവാക്കളെ കൂടുതല്‍ സുന്ദരന്മാരും മുതിര്‍ന്നവരെ സുന്ദരക്കുട്ടപ്പന്മാരുമാക്കി മാറ്റിയിരുന്നു സാദിഖ്.

Read More >>