സൈനിക സഹായം ആവശ്യപ്പെട്ടു കൈക്കൂപ്പി രമേശ്‌ ചെന്നിത്തല

രൂക്ഷമായ പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന ദുരന്തത്തെ അതിജീവിക്കാന്‍ താന്‍ നിരന്തരം സൈനിക സഹായം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുന്നില്ല എന്ന് വൈകാരികമായി രമേശ്‌ ചെന്നിത്തല

സൈനിക സഹായം ആവശ്യപ്പെട്ടു കൈക്കൂപ്പി രമേശ്‌ ചെന്നിത്തല

പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ രക്ഷാചുമതല പൂർണമായും സൈന്യത്തിനു കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാർ ദുരഭിമാനം വെടിയണമെന്ന് കൈകൂപ്പി അഭ്യർഥിക്കുകയാണ് എന്നും ചെന്നിത്തല പറയുന്നു.

സംസ്ഥാനത്തുടനീളം അതിദയനീയമായ കാഴ്ചയാണ്. ഈ ദീനരോദനങ്ങൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കാനേ നമുക്കാകൂ. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റുകളുടെയും ബോട്ടുകളുടെയും എണ്ണം പറഞ്ഞിരിക്കാതെ, എത്ര സൈന്യത്തെയാണ് ഇവിടേക്ക് ആവശ്യമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു

Read More >>