പൂമരം വരുന്നു മാര്‍ച്ച് ഒമ്പതിന്; വൈറലായി കാളിദാസന്റെ ഫേസ്ബുക്ക് പോസ്റ്റ്

എല്ലാ വര്‍ഷവും മാര്‍ച്ച് ഒന്‍പത് ഉണ്ടല്ലോ, അതുകൊണ്ടാണ് ഈ വര്‍ഷം മാര്‍ച്ച് ഒന്‍പത് എന്ന് എടുത്തുപറയുന്നത് എന്ന് സ്വയം ട്രോളിക്കൊണ്ടാണ് കാളിദാസന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൂമരം വരുന്നു മാര്‍ച്ച് ഒമ്പതിന്; വൈറലായി കാളിദാസന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന കാളിദാസ് ചിത്രം പൂമരം മാര്‍ച്ച് ഒമ്പതിന് റിലീസാകുന്നു. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് കാളിദാസ് ജയറാം ഈ വാര്‍ത്ത പങ്കു വച്ചിരിക്കുന്നത്. ദൈവം അനുഗ്രഹിച്ചാല്‍, മറ്റ് തടസ്സങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് ഒമ്പതിന് പൂമരം തിയേറ്ററുകളിലെത്തും എന്നാണ് കാളിദാസ് തന്റെ പേജില്‍ കുറിച്ചിരിക്കുന്നത്. നിരവധി തവണ റിലീസിംഗ് ഡേറ്റ് മാറ്റി വച്ച ചിത്രമാണ് പൂമരം. ഒരു വര്‍ഷം മുമ്പ് ഈ ചിത്രത്തിലെ ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ക്യാംപസ് പശ്ചാത്തലത്തിലാണ് എബ്രിഡ് ഷൈന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.


എല്ലാ വര്‍ഷവും മാര്‍ച്ച് ഒന്‍പത് ഉണ്ടല്ലോ, അതുകൊണ്ടാണ് ഈ വര്‍ഷം മാര്‍ച്ച് ഒന്‍പത് എന്ന് എടുത്തുപറയുന്നത് എന്ന് സ്വയം ട്രോളിക്കൊണ്ടാണ് കാളിദാസന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറുപ്പം മുതല്‍ കാളിദാസിനെ നായകരൂപത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. മലയാളത്തില്‍ പൂമരം വൈകിയെങ്കിലും ഒരു തമിഴ്ചിത്രം റിലീസായിരുന്നു. പൂമരത്തിന്റെ റിലീസിംഗ് ഡേറ്റ് വൈകുന്നതിന് അനുസരിച്ച് എബ്രിഡ് ഷൈനും കാളിദാസിനും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. റിലീസിംഗ് ഡേറ്റ് അറിയിച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളുടെ പെരുമഴയാണ്. എന്തായാലും ഇനി ആരാധകര്‍ക്ക് കാത്തിരിക്കേണ്ടി വരില്ല എന്ന് കാളിദാസ് ഉറപ്പു നല്‍കിയിട്ടുണ്ട്.

Read More >>