ബസോടിച്ച് പി.സി ജോര്‍ജ് എംഎൽഎ;വീഡിയോ കാണാം

കാടിന് നടുവിലൂടെ 60 വര്‍ഷം പഴക്കമുള്ള റോഡ് ഗതാഗതയോഗ്യമാക്കി നല്‍കിയതിനു പിന്നാലെ പുതിയ പാതയിലൂടെ ബസ് ഓടിച്ചാണ് പി സി ജോര്‍ജ് എംഎൽഎ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. പുഞ്ചവയല്‍-പാക്കാനം- മഞ്ഞരുവി റോഡിന്റെ ഉദ്ഘാടനമാണ് പിസി ജോര്‍ജ് നിര്‍വ്വഹിച്ചത്.

ബസോടിച്ച് പി.സി ജോര്‍ജ് എംഎൽഎ;വീഡിയോ കാണാം

വിവാദങ്ങള്‍ ഒഴിയാത്ത ദിവസങ്ങള്‍ പി സി ജോര്‍ജ് എംഎൽഎക്കില്ല. തന്റെതായ ശൈലിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പിസി ജോര്‍ജ് വ്യത്യസ്തമായ റോഡ് ഉദ്ഘാടനത്തോടെയാണ് ഇപ്പോള്‍ പൂഞ്ഞാറിന്റെ ഹീറോയായി മാറിയത്.

കാടിന് നടുവിലൂടെ 60 വര്‍ഷം പഴക്കമുള്ള റോഡ് ഗതാഗതയോഗ്യമാക്കി നല്‍കിയതിനു പിന്നാലെ പുതിയ പാതയിലൂടെ ബസ് ഓടിച്ചാണ് പി സി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. പുഞ്ചവയല്‍-പാക്കാനം- മഞ്ഞരുവി റോഡിന്റെ ഉദ്ഘാടനമാണ് പിസി ജോര്‍ജ് നിര്‍വ്വഹിച്ചത്. കാടിന് നടുവിലൂടെ ടാറിങ് ഇല്ലാതെ വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന റോഡ് നന്നാക്കി കിട്ടുവാന്‍ ഒരു കൂട്ടം ആളുകള്‍ പിസി ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു.


കാട്ടിലുടെയുള്ള വഴിയായതിനാല്‍ വനം വകുപ്പ് സമ്മതിച്ചിരുന്നില്ല. എന്നാല്‍ അതിനെ വകവെയ്ക്കാതെയാണ് റോഡ് നിര്‍മാണത്തിനും റോഡ് ഉദ്ഘാടനത്തിനും പിസി ജോർജ് നേതൃത്വം നൽകിയത്. ഉദ്ഘാടനത്തിന് ഡ്രൈവറായി പിസി എത്തിയതും പ്രചാരണം ലക്ഷ്യമിട്ടായിരുന്നുവെന്ന് ആക്ഷേപമുണ്ട്.


Read More >>