കണ്ണ് നനയിക്കുന്ന കാഴ്ച: കിടപ്പാടം തകർത്ത ബുൾഡോസറിനെ നേരിടുന്ന 'ഒറാങ്ഉട്ടാൻ'; വീഡിയോ

ലോക പരിസ്ഥിതി ദിനത്തിൽ ഇന്റർനാഷണൽ ആനിമൽ റെസ്ക്യൂ എന്ന മൃ​ഗ സംഘടന പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മനുഷ്യരുടെ ഇടപെടലിൽ ഉറാങ്ഉട്ടാന് ഏൽക്കേണ്ടി വന്ന അവശതയുടെ രം​​ഗങ്ങൾ പുറത്ത് വന്നത്

കണ്ണ് നനയിക്കുന്ന കാഴ്ച: കിടപ്പാടം തകർത്ത ബുൾഡോസറിനെ നേരിടുന്ന ഒറാങ്ഉട്ടാൻ; വീഡിയോ

വനനശീകരണത്തിന്റെ പ്രത്യാഘാതം ഏറെ വിനാശകരമാണ്, കാലങ്ങളായി താൻ കഴിഞ്ഞിരുന്ന ആവാസ വ്യവസ്ഥ നശിപ്പിച്ച ബുൾഡോസറെ എതിരുടുന്ന ഒറാങ്ഉട്ടാൻന്റെ വീഡിയോയാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നിറയിക്കുന്നത്. ലോക പരിസ്ഥിതി ദിനത്തിൽ ഇന്റർനാഷണൽ ആനിമൽ റെസ്ക്യൂ എന്ന മൃ​ഗ സംഘടന പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മനുഷ്യരുടെ ഇടുപെടലിൽ ഉറാങ്ഉട്ടാന് ഏൽക്കേണ്ടി വന്ന അവശതയുടെ രം​​ഗങ്ങൾ പുറത്ത് വന്നത്. ഇന്തോനേഷ്യയിലാണ് സംഭവം

മരങ്ങൾ മുറിക്കുമ്പോഴാണ് ഉറാങ്ഉട്ടാൻ കഴിഞ്ഞിരുന്ന ആവാസ വ്യവസ്ഥ യന്ത്രകെെകളാൽ പിഴുതെറിയാൻ തുടങ്ങിയത്. എന്നാൽ കാലങ്ങളായി കഴിഞ്ഞിരുന്ന മരം കണ്ണ് മുന്നിൽ തകർക്കുമ്പോൾ‌ നോക്കി നിൽക്കാൻ ഒറാങ്ഉട്ടാന് കഴിഞ്ഞില്ല. പരാജയം മനസിലാക്കിയെങ്കിലും തന്റെ കിടപാടം സംരക്ഷിക്കാൻ പൊരുതി മുന്നോട്ട് നീങ്ങി ശേഷം യന്ത്രകെെയ്യുടെ മുന്നിൽ നിസഹായകനാകാനെ കഴിഞ്ഞുള്ളു.

ഇന്റർ നാഷണൽ ആനിമൽ റെസ്ക്യൂ സംഘത്തിന്റെ രണ്ട് ആളുകൾ ഒറാങ്ഉട്ടാന്റെ രക്ഷക്കായി താഴെ നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മനുഷ്യനോട് പൊരുതി ജയിക്കാൻ പറ്റില്ലെന്ന് മനസിലായ കുരങ്ങൻ മുറിച്ചിട്ട മരങ്ങൾക്കിടയിൽ ഇരുന്നു. തുടർ‌ന്ന് കുരങ്ങനെ പിടിക്കുകയും സംഘടനയുടെ നേതൃത്വത്തിൽ‌ മറ്റൊരു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായും സംഘടന വ്യക്തമാക്കി.


പരിസ്ഥിതി ദിനത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങൾക്കമാണ് വെെറലായത്. ആവാസ വ്യവസ്ഥ നശിപ്പിക്കുന്ന ഇത്തരം പ്രവണതയെ ശക്തമായ രീതിയിലാണ് ജനങ്ങൾ പ്രതികരിച്ചത്. സംഘടനയുടെ ആളുകൾ സമയോചിതമായ ഇടപെട്ടതിനെ തുടർന്ന് ഒറാങ്ഉട്ടാനെ സുരക്ഷിതമായ ആവാസ വ്യവ്സ്ഥതിയിലേക്ക് മാറ്റുവാൻ സാധിച്ചു. ബോർണിയോയിൽ നിന്നും 100 ലധികം കുരങ്ങുകളെയാണ് ഇത്തരത്തിൽ മറ്റൊരു പ്രദേശത്ത് മാറ്റി പാർപ്പിച്ചിരിക്കുന്നത്. മറ്റ് കുരങ്ങുകളോടപ്പം ഒറാങ്ഉട്ടാൻ സന്തോഷവാനായി കഴിയുന്നുവെന്നും ഇന്റർ നാഷണൽ ആനിമൽ‌ റെസ്ക്യൂ അധികൃതർ വ്യക്തമാക്കി.


Read More >>