'അനാട്ടമി ഓഫ് എ കാമുകന്' മികച്ച വരവേൽപ്; ഇത് വരെ കണ്ടത് 86000 പേർ

പുറത്തിറങ്ങിയ രണ്ട് എപ്പിസോഡുകൾ 86000 പേരാണ് ഇതുവരെ യൂട്യൂബിൽ കണ്ടത്.

അനാട്ടമി ഓഫ് എ കാമുകന് മികച്ച വരവേൽപ്; ഇത് വരെ കണ്ടത് 86000 പേർ

പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം മേനോൻ നിർമ്മിക്കുന്ന 'അനാട്ടമി ഓഫ് എ കാമുകന്' മികച്ച വരവേൽപ്. പുറത്തിറങ്ങിയ രണ്ട് എപ്പിസോഡുകൾ 86000 പേരാണ് ഇതുവരെ യൂട്യൂബിൽ കണ്ടത്. സീരീസിൻ്റെ സംവിധായകൻ അമൽ തമ്പിയാണ്. 2014 ഗോവ ഫിലിം ഫെസ്റ്റിവലില്‍ ഏറെ പ്രശംസ നേടിയ ഐ. ആം 22 എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനാണ് അമല്‍ തമ്പി.

ഗൗതം മോനോന്റെ ഒന്‍ഡ്രാക എന്റര്‍ടൈന്‍മെന്റ് യൂട്യൂബ് ചാനലാണ് അനാട്ടമി ഓഫ് എ കാമുകന്‍ പുറത്തിറക്കുന്നത്. ഗൗതം വാസുദേവ് മേനോനും കചടതപ എന്‍ര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പ്രമുഖ മലയാള വീഡിയോ ജോക്കിയായ വിഷ്ണു അഗസ്ത്യയാണ് പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നത്.

ജൂലായ് 20 മുതല്‍ എല്ലാ വെള്ളിയാഴ്ച്ചയും ടെലികാസ്റ്റ് ചെയ്യുന്ന സീരിസിന്റെ ഓരോ എപ്പിസോഡിനും 10 മിനിറ്റാണ് ദൈര്‍ഘ്യം. ഒരു കാമുകന്റെ വിവിധ ഭാവങ്ങളും അവന്റെ വികാര വിചാരങ്ങളുമാണ് വെബ് സീരിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടൊവിനോ തോമസ്, ദിവ്യദര്‍ശിനി എന്നിവര്‍ അഭിനയിച്ച് കാര്‍ത്തിക്ക് സംഗീത സംവിധാനം നിര്‍വഹിച്ച ഉളവിരവ്, കാര്‍ത്തിക്ക് തന്നെ സംഗീത സംവിധാനം നിര്‍വഹിച്ച ബോദൈ കോദൈ എന്നിവയാണ് ഗൗതം വാസുദേവ് മേനോന്റെ വെബ് ചാനല്‍ പുറത്തിറക്കിയ പ്രധാന ആല്‍ബങ്ങള്‍. ഇതല്ലാതെ വീക്കെന്‍ഡ് മച്ചാന്‍ എന്ന തമിഴ് വെബ് സീരിസും ഈ വെബ് ചാനല്‍ പുറത്തിറക്കുന്നുണ്ട്. ഒന്‍ഡ്രാകെ എന്റര്‍ടൈന്‍മെന്റിന്റെ ആദ്യ മലയാള സംരംഭമാണ് അനാട്ടമി ഓഫ് എ കാമുകന്‍.

Read More >>