റോയല്‍ എന്‍ഫീല്‍ഡിനെ വീണ്ടും ട്രോളി ഡൊമിനര്‍

ആനയെപ്പോറ്റുന്നത് നിര്‍ത്തൂ എന്ന തലവാചകത്തോടെ ഇരുചക്ര നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ബജാജ് എന്‍ഫീല്‍ഡിനെ കളിയാക്കുന്ന അഞ്ചാമത്തെ പരസ്യമാണിത്.

റോയല്‍ എന്‍ഫീല്‍ഡിനെ വീണ്ടും ട്രോളി ഡൊമിനര്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകളെ വീണ്ടും ട്രോളി ബജാജ് ഡൊമിനറിന്റെ പരസ്യം. ആനയെപ്പോറ്റുന്നത് നിര്‍ത്തൂ എന്ന തലവാചകത്തോടെ ഇരുചക്ര നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ബജാജ് എന്‍ഫീല്‍ഡിനെ കളിയാക്കുന്ന അഞ്ചാമത്തെ പരസ്യമാണിത്.


മുന്‍ പരസ്യങ്ങളിലെപ്പോലെ തന്നെ ആനപ്പുറത്തിരിക്കുന്ന റൈഡര്‍മാര്‍ക്കൊപ്പം ബുള്ളറ്റിന്റെ ശബ്ദമാണ് ഇത്തവണയും ബജാജ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇരുട്ടില്‍ ആനപ്പുറത്തിരുന്നു മുന്നോട്ടു പോകാന്‍ പ്രയാസപ്പെടുകയാണ് പരസ്യത്തിലെ റൈഡര്‍മാര്‍. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് വെളിച്ചക്കുറവാണെന്ന് ഇതിലൂടെ പറയാതെ പറയുകയാണ് ബജാജ്. ഹെഡ് ലൈറ്റിന് വെളിച്ചു കുറവുള്ള ബൈക്ക് ഓടിച്ച് ഇരുട്ടില്‍ തപ്പാതെ എല്‍ഇഡിയുടെ കണ്ണഞ്ഞിപ്പിക്കുന്ന പ്രകാശമുള്ള ബജാജ് ഡോമിനര്‍ സ്വന്തമാക്കൂ എന്നാണ് പരസ്യത്തിന്റെ ആഹ്വാനം.

2017 ആഗസ്റ്റില്‍ ബജാജ് ആദ്യം പുറത്തിറക്കിയ പരസ്യം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയയമായിരുന്നു. അതിന് ശേഷം ഡൊമിനറിനെ ട്രോളി ബുള്ളറ്റ് ആരാധകരും വിഡിയോ പുറത്തിറക്കിയിരുന്നു. ബുള്ളറ്റിനെ കളിയാക്കിയുള്ള അഞ്ചാമത്തെ പരസ്യമാണ് ബജാജ് പുറത്തിറക്കിയിരിക്കുന്നത്.

Read More >>