പേരും രൂപവും ഭാവവും മാറി മ്യൂസിക്കലി; ഇനി 'ടിക്ക് ടോക്ക്'

ടിക്ക് ടോക്കിൽ ലയിച്ചതിൻ്റെ ആദ്യ പടിയായി പേരും രൂപവും മാറിയ മ്യൂസിക്കലിയുടെ പുതിയ അപ്ഡേഷൻ പ്ലേസ്റ്റോറിൽ ലഭ്യമായിട്ടുണ്ട്.

പേരും രൂപവും ഭാവവും മാറി മ്യൂസിക്കലി; ഇനി ടിക്ക് ടോക്ക്

ചെറു വീഡിയോകൾ ലിപ് സിങ്ക് ഉപയോഗിച്ച് പുനരാവിഷ്കരിക്കാൻ സഹായിക്കുന്ന മ്യൂസിക്കലി ഇനി ചൈനീസ് മ്യൂസിക്ക് വീഡിയോ പ്ലാറ്റ്ഫോം ടിക്ക്ടോക്കിൻ്റെ കീശയിൽ. സമീപ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മ്യൂസിക്കലിയെ ഒരു ബില്ല്യൺ ഡോളറിനാണ് ടിക്ക്ടോക്ക് വാങ്ങിയത്. ടിക്ക് ടോക്കിൽ ലയിച്ചതിൻ്റെ ആദ്യ പടിയായി പേരും രൂപവും മാറിയ മ്യൂസിക്കലിയുടെ പുതിയ അപ്ഡേഷൻ പ്ലേസ്റ്റോറിൽ ലഭ്യമായിട്ടുണ്ട്.

2016 സെപ്തംബറിലാണ് ടിക്ക് ടോക്ക് റിലീസാവുന്നത്. ഇറങ്ങി വെറും മൂന്ന് മാസങ്ങൾക്കുള്ളിൽ 45.8 മില്ല്യൺ ആളുകൾ ആപ്പ് സ്റ്റോറിൽ നിന്നു മാത്രം ടിക്ക് ടോക്ക് ഡൗൺലോഡ് ചെയ്തു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവരെയൊക്കെയാണ് ടിക്ക് ടോക്ക് ഇക്കാലയളവിൽ പിന്തള്ളിയത്. 150 മില്ല്യൺ ഡെയ്ലി ആക്ടീവ് ഉപഭോക്താക്കളും 500 മില്ല്യൺ മന്ത്‌ലി ആക്ടീവ് ഉപഭോക്താക്കളും ടിക്ക് ടോക്കിനുണ്ട്.

Read More >>