തിരക്കുള്ള റോഡിൽ 'മൂൺ വാക്കിങ്ങ്' സംവിധാനവുമായി ട്രാഫിക്ക് പൊലീസുകാരൻ

ഇപ്പോൾ നൃത്തചുവടുകൾ വെച്ച് ട്രാഫിക്ക് നിയന്ത്രിക്കാൻ തുടങ്ങിയതോടെ മുൻ കാലങ്ങളിലുണ്ടായിരുന്ന ട്രാഫിക്ക് നിയമ ലംഘനങ്ങൾ ഇപ്പോൾ കുറഞ്ഞതായി രഞ്ജീത് പറയുന്നു

തിരക്കുള്ള റോഡിൽ മൂൺ വാക്കിങ്ങ് സംവിധാനവുമായി ട്രാഫിക്ക് പൊലീസുകാരൻ

തിരക്കേറിയ റോഡിൽ നിന്നും ട്രാഫിക്ക് നിയന്ത്രിക്കുക എന്നത് കടുപ്പമേറിയ കാര്യമാണ്. വാഹനങ്ങൾ അങ്ങോട്ടും മിങ്ങോട്ടും പായുമ്പോൾ നൃത്തം ചെയ്ത് ട്രാഫിക്ക് നിയന്ത്രിക്കുന്ന പൊലീസിനെ കണ്ടാല്ലോ അത്തരത്തിലുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്.

ഇൻഡോറിലെ തിരക്കുള്ള റോഡിൽ മെെക്കൾജാക്സന്റെ നൃത്തചുവടുകൾ വെച്ചാണ് രഞ്ജീത് യാത്രക്കാരെ വിസ്മയിപ്പിക്കുന്നത്. നൃത്തത്തിനൊപ്പം നിർദ്ദേശങ്ങളും രഞ്ജീത് നൽകുന്നുണ്ട്. ഇപ്പോൾ നൃത്തചുവടുകൾ വെച്ച് ട്രാഫിക്ക് നിയന്ത്രിക്കാൻ തുടങ്ങിയതോടെ മുൻ കാലങ്ങളിലുണ്ടായിരുന്ന ട്രാഫിക്ക് നിയമ ലംഘനങ്ങൾ കുറഞ്ഞതായി രഞ്ജീത് പറയുന്നു. കൂടാതെ യാത്രക്കാർ ഇതിലേക്ക് കൂടുതൽ ശ്രദ്ധിക്കുകയും അപകടങ്ങൾ ഉണ്ടാകാറില്ലെന്നും അദ്ദേഹം പറയുന്നു. മെെക്കിൾ ജാക്ക്സന്റെ കടുത്ത ആരാധകനാണ് രഞ്ജീത്.


റോഡ് ​ഗതാ​ഗതങ്ങളെയും ട്രാഫിക്ക് സംബന്ധമായ വിഷങ്ങളെയും പറ്റിയുള്ള പഠനങ്ങളിൽ മിക്ക യൂണിവേഴ്സിറ്റികളും രഞ്ജീതിന്റെ നൃത്തചുവടുകൾ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ രഞ്ജീത് സോഷ്യല്‌‍ മീഡിയയിൽ താരമാകുകയാണ്.

Read More >>